മേഘാലയ ഫലം: ബീഫ് കഴിക്കുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ ഏണസ്റ്റ് മാവ്രി തോറ്റു

മേഘാലയ ബിജെപി മേധാവി ഏണസ്റ്റ് മാവ്രി പരാജയപ്പെട്ടു. വെസ്റ്റ് ഷില്ലോങ് മണ്ഡലത്തിൽ നിന്ന് 20.07 ശതമാനം വോട്ട് നേടിയാണ് മേഘാലയ ഏണസ്റ്റ് മാവ്രി പരാജയപ്പെട്ടതെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് പറയുന്നു. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുടെ (യുഡിപി) പോൾ ലിങ്‌ദോ 7,917 (42.14%) വോട്ടുകൾ നേടി, തന്റെ അടുത്ത എതിരാളിയായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) മൊഹെന്ദ്രോ റാപ്‌സാങ്ങിനെ 3,485 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
മേഘാലയയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് ബീഫ് കഴിക്കുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തില്ലെന്ന് കഴിഞ്ഞ മാസം മാവ്രി പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. മേഘാലയ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ ക്രിസ്ത്യാനികൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്നും മാവ്രി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മേഘാലയയിൽ തന്റെ പാർട്ടി 10-15 സീറ്റുകൾ നേടുമെന്ന് വോട്ടെണ്ണലിന് മുമ്പ് മാവ്രി പറഞ്ഞു. വോട്ടെടുപ്പിന് ശേഷം ഞങ്ങൾ ചർച്ച ചെയ്തു, ഞങ്ങൾ കുറഞ്ഞത് 10 സീറ്റുകളും പരമാവധി 15 സീറ്റുകളും നേടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," മാവ്രി എഎൻഐയോട് പറഞ്ഞു. ബിജെപി ഇല്ലാതെ ഒരു പാർട്ടിക്കും മേഘാലയയിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'മേഘാലയയിൽ ബീഫ് കഴിക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. ഞാനും ബീഫ് കഴിക്കുന്നയാളാണ്. ഇത് ജനങ്ങളുടെ ജീവിതശൈലിയാണ്. എതിർക്കുന്നത് അസാധ്യമാണ്. രാജ്യത്തും ബീഫ് കഴിക്കുന്നതിന് നിരോധനമില്ല. എന്നാൽ ചില സംസ്ഥാനങ്ങൾ തങ്ങളുടേതായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഒരു ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്ന ആരോപണങ്ങൾ വെറും രാഷ്ട്രീയ പ്രചരണമാണ്. രാജ്യത്ത് ബി.ജെ.പി അധികാരത്തിൽ വന്നിട്ട് ഒൻപത് വർഷം പിന്നിട്ടു. ഇതുവരെ ഒരു ക്രിസ്ത്യൻ ആരാധനാലയം പോലും രാജ്യത്ത് അക്രമിക്കപ്പെട്ടിട്ടില്ലെന്നും മാവ്രി നേരത്തെ പറഞ്ഞിരുന്നു..
വോട്ടെണ്ണലിന് മുന്നോടിയായി മേഘാലയ മുഖ്യമന്ത്രിയും എൻപിപി തലവനുമായ കോൺറാഡ് സാങ്മ ചൊവ്വാഴ്ച രാത്രി ഗുവാഹത്തിയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയ. നോർത്ത്-ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (NEDA) കൺവീനറാണ് ശർമ്മ.
വിവിധ മാധ്യമ ഗ്രൂപ്പുകൾ പ്രസിദ്ധീകരിച്ച എക്‌സിറ്റ് പോളുകൾ വടക്കുകിഴക്കൻ സംസ്ഥാനത്തിന് ഒരു തൂക്കുസഭയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു, എന്നാൽ സാംഗ്മയുടെ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു.












Click it and Unblock the Notifications