കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുതടങ്കല്‍: ഒമര്‍ അബ്ദുല്ലയെയും മെഹബൂബ മുഫ്തിയെയും മാറ്റി പാര്‍പ്പിച്ചു; കരുതല്‍ തടങ്കല്‍ തുടരും

  • By S Swetha
Google Oneindia Malayalam News

ശ്രീനഗര്‍: ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ വീട്ടുതടങ്കലിലായിരുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷ്‌നല്‍ കോണ്‍ഫ്രന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ലയെയും മാറ്റിപാര്‍പ്പിച്ചു. കരുതല്‍ തടങ്കലിന്റെ ഭാഗമായി രണ്ടു പേരെയും വ്യത്യസ്ത ഇടങ്ങളിലായാണ് മാറ്റി പാര്‍പ്പിച്ചത്. മെഹബൂബ മുഫ്തിയെ ഹരി നിവാസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയപ്പോള്‍ ഒമറിനെ എങ്ങോട്ടാണ് മാറ്റിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. മെഹബൂബയെ മാറ്റാനുള്ള ഉത്തരവ് ഒപ്പുവെച്ചത് ശ്രീനഗറിലെ ഫസ്റ്റ് ക്ലാസ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ്.

ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും എവിടെയാണ്? ബില്ലില്‍ വോട്ട് ചെയ്യില്ല; തുറന്നടിച്ച് മമത ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും എവിടെയാണ്? ബില്ലില്‍ വോട്ട് ചെയ്യില്ല; തുറന്നടിച്ച് മമത

മെഹബൂബയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് ഗുരുതരമായ ക്രമസമാധാന സാഹചര്യങ്ങളിലേക്കും കശ്മീരിലെ സമാധാന ലംഘനത്തിനും കാരണമായേക്കാമെന്ന് അദ്ദേഹം ഉത്തരവില്‍ പറഞ്ഞു. െമഹബൂബയും അവരുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരും കൂടിക്കാഴ്ച നടത്തുന്നതും പൊതു ഇടങ്ങളില്‍ റാലി നടത്തുന്നതും ക്രമസമാധാന നില വഷളാക്കുമെന്ന് മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. താഴ് വരയിലെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ''ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമായിരിക്കുന്നു,'' ഉത്തരവില്‍ പറയുന്നു. ഗസ്റ്റ് ഹൗസിലെ ചഷ്മാഷാഹി സ്യൂട്ട് ഉത്തരവ് പ്രകാരം താത്കാലിക ജയിലായി പ്രഖ്യാപിച്ചിട്ടുണ്ട്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സാജദ് ലോണിനൊപ്പമാണ് മെഹബൂബ മുഫ്തിയെയും ഒമറിനെയും വീട്ടുതടങ്കലിലാക്കിയത്.

omar-abdullah-32-1

പാര്‍ലമെന്റില്‍ കേന്ദ്രത്തിന്റെ നീക്കം കണക്കിലെടുത്ത് അധികൃതര്‍ ജമ്മു കശ്മീരില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ തിങ്കളാഴ്ച താഴ്വരയില്‍ നിന്ന് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ''സ്ഥിതി നിയന്ത്രണവിധേയമാണ് . അനിഷ്ട സംഭവങ്ങളെ കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇഖ്ബാല്‍ ചൗധരി പറഞ്ഞു

English summary
Mehbooba Mufti and Omar Abdullah shifted from house arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X