മെഹബൂബ മുഫ്തി കടുത്ത രോഗബാധിതയെന്ന് മകള്‍.... താമസസ്ഥലം മാറ്റണമെന്ന് ആവശ്യം!!
ദില്ലി: പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി രോഗബാധിതയെന്ന് മകള്‍ സന ഇല്‍തിജ ജാവേദ്. അവരെ നല്ലൊരിടത്തേക്ക് മാറ്റണമെന്നും മകള്‍ ആവശ്യപ്പെട്ടു. അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ അതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. മെഹബൂബയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും സന പറഞ്ഞു. ഓഗസ്റ്റ് മുതല്‍ മെഹബൂബ മുഫ്തി വീട്ടുതടങ്കലിലാണ്. ഇത് മാറ്റണമെന്നാണ് മകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് മെഹബൂബ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ വെച്ചത്. ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരും വീട്ടുതടങ്കലിലാണ്. ഞാന്‍ തുടര്‍ച്ചയായി എന്റെ അമ്മയുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ തുടര്‍ച്ചയായി പങ്കുവെക്കുന്നുണ്ട്. ശ്രീനഗര്‍ ഡിസിക്ക് ഒരുമാസം മുമ്പ് ഈ സ്ഥലത്ത് നിന്ന് മെഹബൂബയെ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മകള്‍ ട്വീറ്റ് ചെയ്തു.
മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് സന ഇല്‍ത്തിജയാണ്. തണുപ്പ് രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ മെഹബൂബയുടെ ഇപ്പോഴത്തെ വാസസ്ഥലം മാറ്റേണ്ടത് അത്യാവശ്യമാണ്. അവരുടെ ആരോഗ്യ സ്ഥിതി മോശമായി കൊണ്ടിരിക്കുന്നു. എന്തെങ്കിലും അമ്മയ്ക്ക് സംഭവിച്ചാല്‍ അതിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണെന്നും സന ആരോപിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ മെഹബൂബയുടെ ആരോഗ്യം മോശമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സന ഇല്‍തിജ പറഞ്ഞു.
വിറ്റാമിന്‍ ഡിയും കാല്‍സ്യത്തിന്റെ അളവും മെഹബൂബയുടെ ശരീരത്തില്‍ വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷിക കഠിനമായ തണുപ്പില്‍ ഈ ആരോഗ്യ സ്ഥിതിയുമായി അവര്‍ക്ക് താമസിക്കാനാവില്ല. കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് അവരെ മാറ്റണമെന്ന് അപേക്ഷിക്കുകയാണെന്നും സന പറഞ്ഞു. ശ്രീനഗറിലെ ഗസ്റ്റ് ഹൗസിലാണ് ഇപ്പോള്‍ മെഹബൂബ ഉള്ളത്. വീട്ടുതടങ്കലില്‍ വെച്ചവരെ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നാണ് സര്‍ക്കാര്‍ നിലപാട്.












Click it and Unblock the Notifications