കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്നമ്മയ്ക്ക് ട്രോള്‍!! ഏതോ തപ്പാ നടക്കുതെന്ന് അമ്മ!പനീര്‍ശെല്‍വം എന്തിരന്‍ ക്ലൈമാക്സിലെ ചിട്ടി!

ശശികല മുഖ്യമന്ത്രിയാകുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സിനിമ രംഗങ്ങള്‍ കൊണ്ടുള്ള ട്രോളുകള്‍

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: ചിന്നമ്മ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ തീരുമാനമായി. ഇതോടെ സോഷ്യല്‍ മീഡിയയും സജീവമായിരിക്കുകയാണ്. ചിന്നമ്മയെന്നോ പനീര്‍ ശെല്‍വമെന്നോ വേര്‍തിരിവില്ലാതെ കണക്കിന് പരിഹസിക്കുന്നുണ്ട്. തമിഴ് സിനിമകളിലെ പ്രശസ്തമായ സന്ദര്‍ഭങ്ങള്‍ എടുത്താണ് സോഷ്യല്‍ മീഡയയിലെ വിമര്‍ശനം.

ഇപ്പോള്‍ തന്നെ പരിഹാസം നിറയുന്ന സിനിമ സന്ദര്‍ഭങ്ങള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലായിരിക്കുകയാണ്. ചിന്നമ്മയുടെ മുഖ്യമന്ത്രിയായുള്ള സ്ഥാനാരോഹണം ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതുപോലെയാണെന്നും പരിഹസിക്കുന്നുണ്ട്.

 വിവേകിന്റെ മുഖ്യമന്ത്രി പിണറായി

വിവേകിന്റെ മുഖ്യമന്ത്രി പിണറായി

ബജറ്റ് പദ്മനാഭന്‍ എന്ന ചിത്രത്തിലെ വിവേക്, മുംതാസ് എന്നിവരുള്‍പ്പെട്ട കോമഡി സീന്‍ ഉപയോഗിച്ചാണ് പരിഹാസം. ചിത്രത്തില്‍ മലയാളി പെണ്‍കുട്ടിയായെത്തുന്ന മുംതാസിനെ ഇംപ്രസ് ചെയ്യാനായി കേരള്തിലെ രീതികള്‍ വിവേക് ഉപയോഗിച്ചിട്ടുണ്ട്. ശശികലയെ പരിഹസിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരിക്കുന്നതും ഇതു തന്നെയാണ്. ശശികല മുഖ്യമന്ത്രിയായാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ കേരളത്തിലേക്ക് പോകുമെന്നാണ് ഇവിടെ പരിഹസിക്കുന്നത്. മാതൃഭാഷ മലയാളവും സംസ്ഥാനം കേരളവും, മുഖ്യമന്ത്രി പിണറായി വിജയനും , ബീഡി മലബാര്‍ ബീഡിയും ആകുമെന്ന് പരിഹസിക്കുന്നു.

 സമയമെടുത്തത് ഗെറ്റപ്പ് മാറാന്‍

സമയമെടുത്തത് ഗെറ്റപ്പ് മാറാന്‍

ജയലളിതയുടെ മരണം കഴിഞ്ഞ് മുഖ്യമന്ത്രിയാകാന്‍ രണ്ട് മാസമെടുത്തെന്ന് സോഷ്യല്‍ മീഡിയ. എന്നാല്‍ ചിന്നമ്മയുടെ ഉത്തരം രണ്ട് ദിവസം കൊണ്ട് തന്നെ മുഖ്യമന്ത്രിയായെന്നും ഗെറ്റപ്പ് മാറാനാണ് രണ്ട് മാസം എടുത്തതെന്നുമായിരുന്നു. ഗൗതം വാസുദേവന്‍ ചിത്രം വേട്ടയാട് വിളയാടിലെ റൊമാന്റിക് രംഗങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ പരിഹാസം. ചിത്രത്തില്‍ കമലഹാസനും മരിച്ചപോയ ഭാര്യയായെത്തുന്ന കമാലിനി മുഖര്‍ജിയും കണ്ടു മുട്ടുന്ന ദിവസം വിവാഹിതരാവാന്‍ തീരുമാനിച്ച ഫ്‌ലാഷ് ബാക്ക് കഥ ചിത്രത്തിലെ മറ്റൊരു നായികയായ ജ്യോതികടോയ് കമല്‍ ഹാസന്‍ പറയുന്നതാണ് സീന്‍.

 ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ

ജയലളിതയുടെ മരണത്തിനു പിന്നാലെ ചിന്നമ്മയ്ക്കുണ്ടാകുന്ന മാറ്റത്തെ കളിയാക്കി അജിത് നായകനായ വേതാളം എന്ന ചിത്രത്തിലെ മാസ് സീന്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. സാധാരണക്കാരനായ അജിത് താനൊരു ഗുണ്ടയാണെന്ന് വില്ലനെ അറിയിക്കുന്ന സീനിലെ അജിത്തിന്റെ മുഖഭാവങ്ങളോട്് ഡിസംബര്‍ മുതല്‍ ഫെബ്രുവരി മാസങ്ങളില്‍ ചിന്നമ്മയ്ക്കുണ്ടായതിനോട് താരതമ്യം ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്.

 എന്തിരനിലെ ക്ലൈമാക്‌സ്

എന്തിരനിലെ ക്ലൈമാക്‌സ്

എന്തിരനിലെ ചിട്ടിയായി പനീര്‍ശെല്‍വത്തെ അവതരിപ്പിക്കുന്നതാണ് മറ്റൊരു പരിഹാസം. റോബോട്ട് ചിട്ടിയുമായുള്ള അടിപിടിക്ക് ശേഷം രജനീകാന്ത് അവതരിപ്പിച്ച ഡോ.വസീഗരന്‍ റോബോര്‍ട്ട് ചിട്ടിയോട് സ്വയം നശിച്ചു പോകാന്‍ ആവശ്യപ്പെടുന്നുണ്ട്. ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ പനീര്‍ ശെല്‍വം സ്വമേധയാ രാജി വയ്ക്കുന്നതുമായി ബന്ധിപ്പിച്ചാണ് ഈ സീന്‍ ഉപയോഗിച്ചിരിക്കുന്നത്.

 തമിഴ്‌നാട് ജനം പറയുന്നു

തമിഴ്‌നാട് ജനം പറയുന്നു

2001ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം ഫ്രണ്ട്‌സിലെ വടിവേലുവും വിജയ്യും ഉള്‍പ്പെടുന്ന കോമഡി രംഗം ഉപയോഗിച്ചാണ് അടുത്ത പരിഹാസം. ചിന്നമ്മ മുഖ്യമന്ത്രിയാകുന്നതില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ പനീര്‍ശെല്‍വത്തോട് പറയുന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്. രാജിവച്ചതില്‍ ഫീലിങ്‌സുണ്ടോ എന്ന് ജനങ്ങള്‍ ചോദിക്കുന്നു. ആദ്യം സൗമ്യമായും പിന്നീട് ദേഷ്യത്തോടെയുമാണ് ചോദ്യം. എന്നാല്‍ ചിന്നമ്മ മുഖ്യമന്ത്രിയായതു കൊണ്ട് തങ്ങള്‍ക്കാണ് വളരെയധികം ഫീലിങ്‌സ് എന്നാണ് ജനങ്ങള്‍ പറയുന്നത്. ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ 220 വര്‍ഷം പഴക്കമുളള പെന്‍ഡുലം ക്ലോക്ക് വിജയ് പൊട്ടിക്കുന്നതും തുടര്‍ന്ന് വടിവേലു നടത്തുന്ന സംഭാഷണവുമാണ് സീന്‍.

 ജയലളിതയും രാമ സ്വാമിയും തമ്മിലുള്ള സംഭാഷണം

ജയലളിതയും രാമ സ്വാമിയും തമ്മിലുള്ള സംഭാഷണം

2014ല്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രം വേലയില്ലാ പട്ടത്താരിയെ അടിസ്ഥാനമാക്കിയാണ് അടുത്ത പരിഹാസം. ചിന്നമ്മയുടെ സ്ഥാനാരോഹണം കണ്ട് ജയലളിത ഉപദേശകനായ ചോ രാമസ്വാമിയോട് പറയുന്നതാണ് രംഗം. ഇതൊന്നും തന്റെ പ്ലാന്‍ അല്ലെന്നും എല്ലാം തെറ്റാണെന്നും എവിടെയോ എന്തോ പിഴവ് സംഭവിച്ചുവെന്നും ജയലളിത ചോ യോട് പറയുന്നതായിട്ടാണ് പരിഹാസം. ചിത്രത്തില്‍ ധനുഷിന്റെ കഥാപാത്രം തന്റെ ബിസിനസ് പ്ലാന്‍ അഴിമതിക്കാര്‍ മാററിയത് കണ്ട് ഷോക്ക് ആകുന്നതാണ് രംഗം.

English summary
Sasikala's elevation to party leader resulted an outpour of reactions in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X