കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ നഗരങ്ങളില്‍ ബിജെപിയും ആപ്പും

Google Oneindia Malayalam News

ദില്ലി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ മെട്രോ നഗരങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി വോട്ടുകുത്തുമെന്ന് സര്‍വ്വേ ഫലം. അരവിന്ദ് കെജ്രിവാളിന്റെ എ എ പിക്ക് വോട്ടുചെയ്യുമെന്ന് മെട്രോ നഗരങ്ങളില്‍ ടൈംസ് ഓഫോ ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം പേരാണ് തുറന്നുപറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി എന്നിവരെക്കാള്‍ മികച്ച് നരേന്ദ്രമോഡിയാണ് എന്നും മെട്രോ നഗരങ്ങള്‍ പറയുന്നു.

രാജ്യത്തെ എട്ട് പ്രധാന മെട്രോ നഗരങ്ങളിലാണ് സര്‍വ്വേ നടന്നത്. ദില്ലി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, പുനെ, അഹമ്മദാബാദ് എന്നിവയാണ് ഈ എട്ട് നഗരങ്ങള്‍. മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ഐ പി എസ് ഒ എസ് ആണ് ടൈംസിന് വേണ്ടി സര്‍വ്വേ നടത്തിയത്.

AAP

26നും 50നും ഇടയില്‍ സീറ്റുകള്‍ എ എ പിക്ക് കിട്ടുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പറയുന്നത്. 50 നും 100 നും ഇടയില്‍ സീറ്റുകള്‍ ആപ്പിന് കിട്ടിയേക്കുമെന്നും ചിലപ്പോള്‍ ഭൂരിപക്ഷം തന്നെ കിട്ടുമെന്നും പറയുന്നവരുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം ആളുകള്‍ പറയുന്നത് തങ്ങളുടെ മണ്ഡലത്തില്‍ ആപ്പ് സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് തന്നെ വോട്ടുചെയ്യും എന്നാണ്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി നേതാവായ നരേന്ദ്രമോഡിയെ 58 ശതമാനം പേരാണ് പിന്തുണക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 25 ശതമാനം പേര്‍ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു. മെട്രോ നഗരങ്ങളില്‍ കേവലം 14 ശതമാനം ആളുകള്‍ മാത്രമാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

English summary
Times Of India poll says that 44% of voters in India's top metropolises will vote AAP for Lok Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X