കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു, ഇനി കോണ്‍ഗ്രസിനൊപ്പം

Google Oneindia Malayalam News

Recommended Video

cmsvideo
ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

പനാജി: ഗോവ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത ബിജെപി പ്രാദേശിക കക്ഷികളുടെ സഹായത്തോടെയാണ് ഭരണം നടത്തുന്നത്. എന്നാല്‍ ഇതില്‍ ഒരു കക്ഷി ബിജെപിക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. മാത്രമല്ല, കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി) പ്രഖ്യാപിച്ചു.

ഇതോടെ ഗോവയില്‍ മല്‍സരം കനക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലും ചില പ്രതിഫലനങ്ങളുണ്ടായേക്കാം. തങ്ങള്‍ക്കെതിരെ ബിജെപി നടത്തിയ ചില നീക്കങ്ങളാണ് എംജിപിയെ ചൊടിപ്പിച്ചത്. ഏപ്രില്‍ 23നാണ് ഗോവയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് അടുത്തുവരവെ സഖ്യകക്ഷി മുന്നണിവിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. വിശദാംശങ്ങള്‍ ഇങ്ങനെ....

 പിന്തുണ പിന്‍വലിക്കുന്നു

പിന്തുണ പിന്‍വലിക്കുന്നു

ഗോവയില്‍ ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയാണെന്ന് എംജിപി പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

 ഇനി മുതല്‍ മാറുന്നു

ഇനി മുതല്‍ മാറുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഗോവയില്‍ ചില നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇനി മുതല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഏപ്രില്‍ 23നാണ് ഗോവയില്‍ വോട്ടെടുപ്പ്.

ചില തടസങ്ങള്‍

ചില തടസങ്ങള്‍

മാപുസ, ഷിരോദ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് ഗോവയില്‍. ഷിരോദയില്‍ കോണ്‍ഗ്രസും എംജിപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുമുണ്ട്. പുതിയ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടി വരും.

 പ്രമോദ് സാവന്ത് സര്‍ക്കാര്‍

പ്രമോദ് സാവന്ത് സര്‍ക്കാര്‍

മനോഹര്‍ പരീക്കറുടെ മരണ ശേഷം പ്രമോദ് സാവന്ത് ആണ് ഗോവയുടെ മുഖ്യമന്ത്രി. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇദ്ദേഹത്തെയാണ് ബിജെപി കേന്ദ്രനേതൃത്വം ഗോവയുടെ ഭരണചുമതല നല്‍കിയിരിക്കുന്നത്.

പുതിയ ഫോര്‍മുല

പുതിയ ഫോര്‍മുല

പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ മാത്രമേ ബിജെപിയെ പിന്തുണയ്ക്കുകയുള്ളൂവെന്നാണ് ഗോവയിലെ രണ്ട് പ്രാദേശിക പാര്‍ട്ടികളും അറിയിച്ചിരുന്നത്. എന്നാല്‍ പരീക്കറുടെ മരണ ശേഷം സഖ്യകക്ഷികളെ കൂടെ നിര്‍ത്താന്‍ ബിജെപി പുതിയ ഫോര്‍മുല മുന്നോട്ട് വച്ചു.

രണ്ടുപേര്‍ കളംമാറി

രണ്ടുപേര്‍ കളംമാറി

എംജിപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കി. എംജിപിയെ പിളര്‍ത്താനും ബിജെപി ശ്രമം നടത്തി. ഇതോടെ എംജെപിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

ശത്രുത ഉടലെടുത്തു

ശത്രുത ഉടലെടുത്തു

രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ എംജിപിക്ക് നല്‍കിയിരുന്ന ഉപമുഖ്യമന്ത്രി പദം ബിജെപി പിന്‍വലിച്ചു. ഇതോടെയാണ് എംജിപിയും ബിജെപിയും ശത്രുത ഉടലെടുത്തത്. ഇപ്പോള്‍ എംജിപി സഖ്യംവിടുകയാണെന്നും പ്രഖ്യാപിച്ചു.

ഗവര്‍ണര്‍ക്ക് കത്ത്

ഗവര്‍ണര്‍ക്ക് കത്ത്

ബിജെപി സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തയക്കാന്‍ തീരുമാനിച്ചുവെന്ന് എംജിപി അധ്യക്ഷന്‍ ദീപക് ധവാലികര്‍ പറഞ്ഞു. രണ്ട് ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 മറുകണ്ടം ചാടിയവര്‍

മറുകണ്ടം ചാടിയവര്‍

എംജിപിയുടെ രണ്ട് എംഎല്‍എമാരാണ് ബിജെപിക്കൊപ്പം ചേര്‍ന്നത്. മനോഹര്‍ അജ്ഗനോക്കര്‍, ദീപക് പവാസ്‌കര്‍ എന്നിവരാണ് കളംമാറിയത്. എംജിപിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.

എംജിപിയുടെ പദ്ധതി

എംജിപിയുടെ പദ്ധതി

ഇതോടെ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ എംജിപി കോണ്‍ഗ്രസിന്റെ പിന്തുണ തേടുമെന്നാണ് വിവരം. പകരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാം എന്നണ് പാര്‍ട്ടി തീരുമാനം.

സര്‍ക്കാരിന്റെ ശക്തി

സര്‍ക്കാരിന്റെ ശക്തി

40 അംഗ നിയമസഭയാണ് ഗോവയിലേത്. ഇതില്‍ ഭരണകക്ഷിയായ ബിജെപിക്ക്് 14 സീറ്റുണ്ട്. സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്ന് സീറ്റും. ബിജെപി സര്‍ക്കാരിനെ മൂന്ന് സ്വതന്ത്രരും പിന്തുണയ്ക്കുന്നു.

 പ്രതിപക്ഷത്തിന്റെ സീറ്റ് നില

പ്രതിപക്ഷത്തിന്റെ സീറ്റ് നില

എന്നാല്‍ കോണ്‍ഗ്രസിന് 14 എംഎല്‍എമാരുണ്ട്. എംജെപിയുടെ ഒരംഗത്തിന്റെ പിന്തുണ ഇപ്പോള്‍ ലഭിച്ചു. കൂടാതെ എന്‍സിപിയും കോണ്‍ഗ്രസിനൊപ്പമാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ആര് ജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും സംസ്ഥാന ഭരണത്തിന്റെ ഭാവി.

സ്മൃതി ഇറാനിക്ക് അമേഠിയില്‍ വന്‍ പൂട്ട്; ആറ് മാസം തടവ് ലഭിക്കുന്ന കുറ്റം, പരാതി നല്‍കി കോണ്‍ഗ്രസ്സ്മൃതി ഇറാനിക്ക് അമേഠിയില്‍ വന്‍ പൂട്ട്; ആറ് മാസം തടവ് ലഭിക്കുന്ന കുറ്റം, പരാതി നല്‍കി കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

English summary
MGP Withdraws Support To Goa BJP, Joins Hands With Congress for LS Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X