കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് എങ്ങനെ എടുക്കാം;നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി,കേരളത്തില്‍ 2 സ്റ്റോപ്പ്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യത്തെ ട്രെയിന്‍ ഗതാഗതം നാളെ മുതല്‍ പുനഃരാരംഭിക്കുകയാണ്. ദില്ലിയില്‍ നിന്നും എറണാകുളം, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ 15 നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. മറ്റ് നഗരങ്ങളിലേക്ക് 15 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

Recommended Video

cmsvideo
Special train service to kerala from may 13 | Oneindia Malayalam

മെയ് 13 മുതലാവും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഈ ട്രെയിനുകള്‍ക്ക് കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമെ സ്‌റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്നാണ് റെയില്‍വേ അറിയിക്കുന്നത്. ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്റ്റോപ്പുകളുണ്ടെന്ന വാർത്തകളായിരുന്നു പുറത്തു വന്നത്.

 btrain

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വഴി മാത്രമാകും യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശിക്കാന്‍ സാധിക്കുക. ഇന്ന് വൈകിട്ട് നാല് മണി മുതൽ ഓൺലൈനിൽ ടിക്കറ്റെടുക്കാം. ഐആർസിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാം. കണ്‍ഫര്‍മേഷന്‍ കിട്ടിയ ടിക്കറ്റ് കൈവശം ഉള്ളവരെ മാത്രമെ ദില്ലി സ്റ്റേഷനില്‍ പ്രവേശിപ്പിക്കുവെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിനുകൾ എയർകണ്ടീഷൻ ചെയ്യും. രാജധാനി എക്സ്പ്രസ് തുല്യമായ നിരക്കായിരിക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുക. തത്കാൽ, പ്രീമിയം തത്കാൽ, കറന്റ് റിസർവേഷൻ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

ട്രെയിനില്‍ കയറുന്നതിന് മുമ്പ് യാത്രക്കാരെ സ്ക്രീനിങ് ടെസ്റ്റിന് വിധേയമാക്കും. എല്ലാ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുന്നതിനുമായി യാത്രക്കാര്‍ നേരത്തെ തന്നെ സ്റ്റേഷനില്‍ എത്തിച്ചേരണമെന്നും റെയില്‍വെ അറിയിക്കുന്നു. പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ മാത്രമായിരിക്കും യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കുകയുള്ളു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ് ധരിച്ചിരിക്കണം.

യാത്രക്കിടയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ടിക്കറ്റില്‍ സൂചിപ്പിക്കും. യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. സാമൂഹ്യ അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പാസഞ്ചർ ബോഗികളില്‍ ബുക്കിംഗ് ലഭ്യമാകില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടി തിങ്കളാഴ്ച പറഞ്ഞിരുന്നു. വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി യാത്രക്കാര്‍ക്ക് പുതപ്പ് ഉള്‍പ്പടേയുള്ള സൗകര്യങ്ങള്‍ റയില്‍വേ നല്‍കില്ല.

ലോക്ക്ഡൗണ്‍ അവസരമാക്കി ജോളി കൂടത്തായി; പുറത്തിറങ്ങുമോ? കോടതിയില്‍ അപേക്ഷ നല്‍കിലോക്ക്ഡൗണ്‍ അവസരമാക്കി ജോളി കൂടത്തായി; പുറത്തിറങ്ങുമോ? കോടതിയില്‍ അപേക്ഷ നല്‍കി

ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണംഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

English summary
MHA issued sop for movement of persons by shramik train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X