കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; ഓഫീസും കാറും തല്ലിതകര്‍ത്തു

  • By News Desk
Google Oneindia Malayalam News

സൂറത്ത്: സ്വന്തം നാട്ടിലേക്ക തിരികെ പോകണമെന്ന ആവശ്യം ഉയര്‍ത്തി നൂറോളം കുടിയേറ്റ തൊഴിലാളികള്‍ റോഡിലിറങ്ങി ഓഫീസുകളും വാഹനങ്ങളും തല്ല തകര്‍ത്തതായി പൊലീസ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.

സൂറത്ത് ഖജോദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഡയമണ്ട് ബോഴ്‌സ് കോപ്ലക്‌സ് കെട്ടിട നിര്‍മ്മാണത്തിനായി കരാറുകാര്‍ ഏര്‍പ്പെടുത്തിയ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുന്നതിനായി കരാറുകാര്‍ ജില്ലാകളക്ടറുടെ അനുമതിയോടെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുടുതല്‍ തൊഴിലാളികളെ ഇവിടേക്ക് കൊണ്ട് വന്നതാണ് ഇവരെ രോക്ഷാകുലരാക്കിയകതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

workers

'പുറത്ത് നിന്നുള്ള തൊഴിലാളികളെ ജോലി സ്ഥലത്ത് കണ്ടതാണ് അവര്‍ രോക്ഷകുലരാവാന്‍ കാരണം. പുറത്തു നിന്നും എത്തിയവര്‍ കൊറോണ വൈറസ് രോഗ ബാധിതരായേക്കാം എന്ന സംശയം തൊഴിലാളികള്‍ക്കുണ്ടാവുകയായിരുന്നു. പുറത്ത് നിന്നുള്ളവര്‍ക്ക് അവിടെയെ്ത്താമെങ്കില്‍ ഞങ്ങളെ എന്തുകൊണ്ട് സ്വന്തം നാട്ടിലേക്ക് പോകാന്‍ അുവദിക്കുന്നില്ലയെന്ന ചോദ്യമുയര്‍ത്തിയായിരുന്നു അവര്‍ അവിടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാന്‍ തുടങ്ങിയത്.' പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഡ്മിനിസ്‌ട്രോറ്റീവ് ഓഫീസും അവിടെയുണ്ടായിരുന്ന രണ്ട് കാറും അവര്‍ തല്ലി തകര്‍ത്തു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

സൂറത്തില്‍ തന്നെ മറ്റൊരു അക്രമ സംഭവം രാവിലേയും അരങ്ങേറിയിരുന്നു. ലോക്ക്ഡൗണ്‍ നടപ്പിലാക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനുനേരെ പ്രദേശ വാസികള്‍ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസുകാരന് പരിക്കേറ്റിരുന്നു. കൂട
ുതല്‍ പേരെ പേരെ പ്രദേശത്ത് വിന്യസിച്ചതോടെയാണ് അക്രമം ഒഴിഞ്ഞത്.

ഇന്ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലും രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടിരുന്നു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിലെ ഒരു ക്ഷേത്രത്തില്‍ താമസിക്കുന്ന രണ്ട് സന്യാസിമാരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയിതിരുന്നു.

ക്ഷേത്രത്തില്‍ താമസിച്ചു പോരുന്നതിനിടയില്‍ സംഭവത്തില്‍ പ്രതിയായ രാജു മോഷ്ടാവാണെന്ന ആരോപണം സന്യാസിമാര്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രതികാരമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വാളുപയോഗിച്ച് രണ്ടേ പേരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.കൊലക്ക് ശേഷം സമീപത്ത് നിന്ന് മയക്കുമരുന്ന ഉപയോഗിക്കുകയായിരുന്ന പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ് ! 4പേർക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ് ! 4പേർക്ക് രോഗമുക്തി

നടന്‍ ഇര്‍ഫാന്‍ ഖാന്‍ ആശുപത്രിയില്‍; ഐസിയുവിലെന്ന് റിപോര്‍ട്ട്, മാതാവിന്റെ വിയോഗത്തിന് പിന്നാലെനടന്‍ ഇര്‍ഫാന്‍ ഖാന്‍ ആശുപത്രിയില്‍; ഐസിയുവിലെന്ന് റിപോര്‍ട്ട്, മാതാവിന്റെ വിയോഗത്തിന് പിന്നാലെ

English summary
Migrant Workers Vandalise property in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X