ഒരു മിമിക്രിക്കാരന്‍ സ്ഥലം മാറ്റിയത് 28 സര്‍ക്കാര്‍ ജീവനക്കാരെ; ഞെട്ടിത്തരിച്ച് പോലീസ്

  • By: Akshay
Subscribe to Oneindia Malayalam

സേലം: വൈദ്യുതി വകുപ്പിലെ 28 ജീവനക്കാരെ സ്ഥലം മാറ്റിയത് ഒരു മിമിക്രിക്കാരന്‍. മന്ത്രിയുടെ ശബ്ദം ഫോണിലൂടെ അനുകരിച്ചാണ് മിമിക്രിക്കാരന്‍ സ്ഥലം മാറ്റിയത്. വൈദ്യുതി മന്ത്രിപി തങ്കമണിയുടെ ശബ്ദം ഉപയോഗിച്ച് തെര്‍മ്മല്‍ പവര്‍ യൂണിറ്റിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ ഡിണ്ടിഗല്‍ സ്വദേശി സവാരി മുത്തു അറസ്റ്റിലായി.

ഒരു മാസം മുന്പ് വൈദ്യുതി മന്ത്രി തെര്‍മ്മല്‍ യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് അസിസ്റ്റന്റ് എഞ്ജിനീയര്‍ ജയകുമാറിനെ പവര്‍ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ കല്‍ക്കരി വിഭാഗത്തേക്ക് ആവശ്യപ്പെടുകയായരുന്നു. ഈ നിര്‍ദേശം യൂണിറ്റ് നടപ്പിലാക്കുകയും ചെയ്തു.

Mobile

എന്നാല്‍ കല്‍ക്കരി വിഭാഗത്തില്‍ ജയകുമാറിന് ഡ്യൂട്ടി ശരിയായി ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലാകുകയും ചെയ്തു. സസ്‌പെന്‍ഷന്‍ നീക്കാന്‍ ജയകുമാറിനെ കണ്ടപ്പോഴാണ് മന്ത്രി ഫോണ്‍ ചെയ്തിരുന്നില്ലെന്ന വ്യക്തമായത്. താന്‍ തെര്‍മ്മല്‍ പ്ലാന്റിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍വിളി പോലും ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി ഫോണ്‍ ചെയ്തില്ലെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ മെട്ടൂര്‍ പോലീസിനെ സമീപിക്കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഖോള്‍ ഡീറ്റെയില്‍സ് എടുത്ത് പരിശോധിച്ചതോടെ അന്വേഷമം സവാരി മുത്തുപവിലേക്ക് തിരിയുകയായിരുന്നു. അന്വേഷണത്തില്‍ ഒരു മാസത്തിനിടെ ഇയാള്‍ 28 പേരെ ട്രാന്‍സ്ഫര്‍ ചെയ്യിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

English summary
A Dindigul-based mimicry artist was arrested late on Monday evening by the Mettur police in Salem district for mimicking the voice of Tamil Nadu electricity minister P Thangamani to transfer officials from one place to another in a Thermal power unit. Police suspect a larger group to be involved in the case.
Please Wait while comments are loading...