കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; മുന്‍ മന്ത്രി ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റില്‍

Google Oneindia Malayalam News

ബെംഗളൂരു: ബെല്ലാരിയിലെ ഖനി മുതലാളിയും ബിജെപി മുന്‍ മന്ത്രിയുമായ ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റില്‍. കൈക്കൂലി കേസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ സഹായിയെയും പിടികൂടിയിട്ടുണ്ട്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് റെഡ്ഡിയുടെ അറസ്റ്റ്.

അഴിമതി കേസില്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ജനാര്‍ദന്‍ റെഡ്ഡി മൂന്ന് വര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഇപ്പോള്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായിരിക്കുന്നത്. കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുള്ള വ്യക്തിയാണ് ജനാര്‍ദന്‍ റെഡ്ഡി. വിശദാംശങ്ങള്‍ ഇങ്ങനെ....

 ശനിയാഴ്ച വൈകീട്ട് മുതല്‍

ശനിയാഴ്ച വൈകീട്ട് മുതല്‍

ശനിയാഴ്ച വൈകീട്ട് മുതല്‍ റെഡ്ഡി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. അര്‍ധരാത്രിയും ചോദ്യം ചെയ്യലിന് വിധേയനായ റെഡ്ഡി ഞായറാഴ്ച രാവിലെ വരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് ചെലവഴിച്ചത്.

വ്യക്തമായ തെളിവുകള്‍

വ്യക്തമായ തെളിവുകള്‍

വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുതന്നെയാണ് ഞായറാഴ്ച ഉച്ചയോടെ സംഭവിച്ചത്. റെഡ്ഡിയെയും സഹായി അലി ഖാനെയും അറസ്റ്റ് ചെയ്തു. റെഡ്ഡിക്കെതിരെ സാക്ഷിമൊഴിയുണ്ടെന്നും മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

 മണി ചെയിന്‍ കമ്പനി

മണി ചെയിന്‍ കമ്പനി

മണി ചെയിന്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസാണ് അറസ്റ്റിലേക്ക് നയിച്ചത്. പണം കണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും പണം നിക്ഷേപകര്‍ക്ക് കൈമാറുമെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ അലോക് കുമാര്‍ ബെംഗളൂരുവില്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് റെഡ്ഡിയെ തിരയുകയായിരുന്നു. ഒടുവില്‍ ശനിയാഴ്ചയാണ് അദ്ദേഹം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയത്.

ക്രൈംബ്രാഞ്ചിനെ പേടിച്ച്

ക്രൈംബ്രാഞ്ചിനെ പേടിച്ച്

ക്രൈംബ്രാഞ്ചിനെ പേടിച്ച് ഒളിവില്‍ കഴിയുകയാണെന്നും ഹൈദരാബാദില്‍ ഒളിവിലാണെന്നും റെഡ്ഡിയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്ത നിഷേധിച്ച് അദ്ദേഹം തന്നെ വീഡിയോ സന്ദേശത്തില്‍ രംഗത്തെത്തി. സ്വകാര്യ കമ്പനിയായ ആംബിഡെന്റ് ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പിലൂടെ ആയിരങ്ങളെ വഞ്ചിച്ചുവെന്നാണ് കേസ്.

20 കോടി രൂപ കൈക്കൂലി

20 കോടി രൂപ കൈക്കൂലി

ആരോപണം ഉയര്‍ന്നതോടെ കമ്പനി പോലീസ് നിരീക്ഷണത്തിലായി. കമ്പനി ഉമട അഹ്മദ് ഫരീദ്, ജനാര്‍ദന റെഡ്ഡിയുമായി ബന്ധപ്പെടുകയും രക്ഷപ്പെടുത്താന്‍ 20 കോടി രൂപ കൈക്കൂലി നല്‍കുകയും ചെയ്തു. റെഡ്ഡിയുടെ സഹായിയുടെ കൈവശമാണ് പണം കൈമാറിയതെന്നും അഹ്മദ് ഫരീദ് പറഞ്ഞു. ഇതോടെയാണ് റെഡ്ഡിയെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചത്.

കൈക്കൂലി പറ്റിയവര്‍

കൈക്കൂലി പറ്റിയവര്‍

അഹ്മദ് ഫരീദിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് റെഡ്ഡിയുടെ ഇടപെടല്‍ പുറത്തായത്. 20 കോടി രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 18 കോടിയുടെ സ്വര്‍ണം നല്‍കി. രണ്ടുകോടി പണമായും കൈമാറി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി അറസ്റ്റ് ഒഴിവാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. ഒരു കോടി രൂപ ഉദ്യോഗസ്ഥന് കൈകൂലിയായും നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയനീക്കം പരാജയപ്പെട്ടു

രാഷ്ട്രീയനീക്കം പരാജയപ്പെട്ടു

ബിഎസ് യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ജനാര്‍ദന റെഡ്ഡി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം ജയിലിലായിരുന്നു ഇയാള്‍. ജാമ്യം ലഭിച്ച ശേഷം രാഷ്ട്രീയത്തില്‍ സജീവമാകാന്‍ നീക്കം നടത്തിവരികെയാണ് പുതിയ കേസും വിവാദവും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ബിജെപി ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു.

ആന്ധ്ര കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ചിരഞ്ജീവി രാജിവെക്കും, ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ പാളിആന്ധ്ര കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ചിരഞ്ജീവി രാജിവെക്കും, ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ പാളി

English summary
Mining Baron Janardhana Reddy Arrested In Bribery Case In Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X