കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍, ശ്രീചിത്രയിലെ സന്ദര്‍ശനത്തില്‍ ആശങ്ക

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി വി മുരളീധരന്‍ കൊറോണ രോഗ സാധ്യതയുടെ പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തില്‍. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ എത്തിയ ആശുപത്രിയില്‍ മന്ത്രി സന്ദര്‍ശിക്കുകയും ഡോക്ടര്‍മാരുമായി സംവദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആശങ്ക പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി സ്വയം നിരീക്ഷണ വിധേയനാകാന്‍ തീരുമാനിച്ചത്. ദില്ലിയിലെ മന്ത്രിയുടെ വസതിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

V

വിദേശത്ത് നിന്നെത്തിയ ശ്രീചിത്ര ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ട്. ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരും ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുക്കുകയുണ്ടായി. കൊറോണ രോഗം ബാധിച്ച ഡോക്ടറുമായി സഹവസിച്ച ഡോക്ടര്‍മാര്‍ മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി മുന്‍കരുതലെന്നോണം സ്വയം നിരീക്ഷണത്തിലിരിക്കാന്‍ തീരുമാനിച്ചത്.

ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ല; കമല്‍നാഥിനൊപ്പവുമില്ല, മധ്യപ്രദേശ് വിമതര്‍ മാധ്യമങ്ങളെകണ്ടുബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ല; കമല്‍നാഥിനൊപ്പവുമില്ല, മധ്യപ്രദേശ് വിമതര്‍ മാധ്യമങ്ങളെകണ്ടു

അതേസമയം, ശ്രീചിത്രയിലെ ചില ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തിലാണ്. സ്‌പെയിനില്‍ നിന്നെത്തിയ ഡോക്ടറുമായി ഇടപഴകിയെന്ന് കരുതുന്നവരാണ് നിരീക്ഷണത്തിലുള്ളത്. ഏഴുപതോളം പേരാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തര ശസ്ത്രക്രിയകളല്ലാതെ മറ്റെല്ലാ ചികില്‍സകളും ശ്രീചിത്രയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായ സാഹചര്യമാണിപ്പോള്‍.

കൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരംകൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം

Recommended Video

cmsvideo
കോറോണയിൽ വലഞ്ഞു ജനം, ജനങ്ങളുടെ പ്രതികരണം കാണാം | Oneindia Malayalam

അതേസമയം, മന്ത്രി മുരളീധരന്‍ കൊറോണ രോഗ ബാധിതനായ ഡോക്ടറുമായി ശ്രീചിത്രയില്‍ വച്ച് സംസാരിച്ചിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന രീതിയില്‍ പൊതുഇടങ്ങളില്‍ നിന്ന മാറി നില്‍ക്കാന്‍ മന്ത്രി തീരുമാനിക്കുകയായിരുന്നു. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് വി മുരളീധരന്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പാര്‍ലമെന്റ് നടപടകളിലും മറ്റു യോഗങ്ങളിലും അദ്ദേഹം കുറച്ചുദിവസത്തേക്ക് പങ്കെടുക്കില്ല. നിലവില്‍ മന്ത്രിക്ക് രോഗ ലക്ഷണങ്ങളില്ല.

സൗദിയെ വിറപ്പിച്ച് പ്രമുഖരുടെ കൂട്ട അറസ്റ്റ്; അര്‍ധരാത്രി പിടിയിലായത് 300 പേര്‍, പട്ടാള ഓഫീസര്‍മാരുംസൗദിയെ വിറപ്പിച്ച് പ്രമുഖരുടെ കൂട്ട അറസ്റ്റ്; അര്‍ധരാത്രി പിടിയിലായത് 300 പേര്‍, പട്ടാള ഓഫീസര്‍മാരും

English summary
Minister V Muraleedharan himself entered the quarantine in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X