കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ എന്ന് അവസാനിക്കും? ലോക്ക് ഡൗണിന് ശേഷം എങ്ങനെ; മന്ത്രിമാരുടെ യോഗ വിവരങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ അവലോകനം ചെയ്യാന്‍ മന്ത്രിമാരുടെ സമിതി യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ അംഗങ്ങളാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

n

ലോക്ക് ഡൗണ്‍ എന്ന് അവസാനിപ്പിക്കണം, ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഏപ്രില്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കേണ്ടത്. എന്നാല്‍ ഇനിയും നീട്ടണമെന്ന് ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അതിന്റെ ആവശ്യമുണ്ടോ, എങ്ങനെ ജനജീവിതത്തെ ബാധിക്കും, ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാം എന്നീ കാര്യങ്ങള്‍ ചര്‍ച്ചയായി.

ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് സൂചനകള്‍. എന്നാല്‍ കൊറോണ വൈറസ് കൂടുതലായി ബാധിച്ച ജില്ലകള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കാം. മാര്‍ച്ച് 25ന് ശേഷം രാജനാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി മൂന്നാമത്തെ യോഗമാണ് ഇപ്പോള്‍ ചേര്‍ന്നത്. അടുത്താഴ്ച ഒരു യോഗം കൂടി ചേരും. ഈ യോഗത്തിലാണ് ലോക്ക് ഡൗണ്‍ എന്ന് അവസാനിപ്പിക്കണമെന്ന അന്തിമ തീരുമാനം എടുക്കുക.

കശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തികശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തി

ശേഷം രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാര്യങ്ങള്‍ ധരിപ്പിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. കാര്‍ഷിക മേഖലയെ ലോക്ക് ഡൗണില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കാര്‍ഷിക വിളകളുടെ ചരക്കുകടത്തിന് നിയന്ത്രണം വരുത്തിയിട്ടില്ല. രാജ്യത്ത് ആവശ്യമുള്ള ധാന്യങ്ങള്‍ നിലവിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Recommended Video

cmsvideo
ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? സത്യം ഇതാണ് | Oneindia Malayalam

മന്ത്രിമാരുടെ സമിതി അടുത്താഴ്ച ചേരുന്ന യോഗത്തില്‍ ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട കാര്യങ്ങളില്‍ അന്തിമ രൂപമുണ്ടാക്കും. അമിത് ഷാക്ക് പുറമെ, ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍, കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കള്‍ എന്നിവരും മന്ത്രിതല സമിതിയില്‍ അംഗങ്ങളാണ്.

English summary
Ministers’ panel discussed about road map after lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X