കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര പിടിച്ചെങ്കില്‍ പിന്നെന്ത് മിസോറാം? അഭയാര്‍ത്ഥികളുടെ വോട്ടും വേണമെന്ന് ബിജെപി... ത്രിപുരയിൽ

Google Oneindia Malayalam News

Recommended Video

cmsvideo
അഭയാര്‍ത്ഥികളുടെ ചാക്കിടാൻ ബിജെപി | Oneindia Malayalam

ഐസ്വാള്‍/അഗര്‍ത്തല: മിസോറാം നിയമസഭ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും അധികാരം പിടിച്ചെടുക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 0.37 ശതമാനം വോട്ടുമാത്രം നേടിയ പാര്‍ട്ടി പക്ഷേ, ഇത്തവണ കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാണ്.

കോണ്‍ഗ്രസ്സിനെ ഭയന്ന് വിറച്ച് ബിജെപി; രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നത് പോലും ഭയം? തടയിടാൻ ഇടപെടലെന്ന്കോണ്‍ഗ്രസ്സിനെ ഭയന്ന് വിറച്ച് ബിജെപി; രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നത് പോലും ഭയം? തടയിടാൻ ഇടപെടലെന്ന്

ത്രിപുരയിലും ബിജെപി ഇതുപോലെ ആയിരുന്നു. ത്രിപുരയില്‍ എങ്ങനെ ആയിരുന്നോ സിപിഎം, അതിലും ശക്തമാണ് മിസോറാമിലെ കോണ്‍ഗ്രസ്. കഴിഞ്ഞ തവണ നാല്‍പത് അംഗ നിയമസഭയില്‍ 34 സീറ്റും കോണ്‍ഗ്രസ്സ് ആണ് നേടിയത്.

ഓരോ വോട്ടിനും വിലയുണ്ടെന്ന് നന്നായി അറിയാവുന്നവരാണ് ബിജെപിക്കാര്‍. അതുകൊണ്ട് തന്നെ മിസോറാമില്‍ നിന്ന് പലായനം ചെയ്ത ആദിവാസി വിഭാഗങ്ങളോടും നാട്ടിലെത്തി വോട്ട് ചെയ്യാനാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റീങ് ആദിവാസികള്‍

റീങ് ആദിവാസികള്‍

മിസോറാമിലെ ഒരു ആദിവാസി വിഭാഗം ആണ് റീങ്. മിസോറാമില്‍ ഇവരുടെ വോട്ട് അത്രയേറെ നിര്‍ണായകം എന്ന് പറയാന്‍ കഴിയില്ല. പക്ഷേ, ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ റീങ്ങുകളുടെ വോട്ട് ഏറെ നിര്‍ണായകം ആകും.

35,000 അഭയാര്‍ത്ഥികള്‍

35,000 അഭയാര്‍ത്ഥികള്‍

35,000 ല്‍ പരം റീങ് അഭയാര്‍ത്ഥികള്‍ ആണ് ഇപ്പോള്‍ ത്രിപുരയില്‍ താമസിക്കുന്നത്. ആകെ 5,907 കുടുംബങ്ങള്‍ വരും. ഇതില്‍ തന്നെ പതിനൊന്നായിരത്തില്‍ പരം ആളുകള്‍ക്ക് മാത്രമേ വോട്ടവകാശവും ഉള്ളൂ.

ഓടി രക്ഷപ്പെട്ടവര്‍

ഓടി രക്ഷപ്പെട്ടവര്‍

കഴിഞ്ഞ 21 വര്‍ഷങ്ങളായി റീങ് ആദിവാസി വിഭാഗത്തിലെ ഈ കുടുംബങ്ങള്‍ ത്രിപുരയില്‍ ആണ് താമസം. ഒരു മിസോ ഫോറസ്റ്റ് ജീവനക്കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമുദായിക കലാപത്തെ തുടര്‍ന്നായിരുന്നു ഇവര്‍ ത്രിപുരയിലേക്ക് പലായനം ചെയ്തത്.

മിസോറാമിന് വേണ്ടി ത്രിപുരയില്‍

മിസോറാമിന് വേണ്ടി ത്രിപുരയില്‍

റീങ് ആദിവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ത്രിപുരയില്‍ ഗാച്ചിരാം പാരയില്‍ കഴിഞ്ഞ ദിവസം ബിജെപി വലിയ റാലി സംഘടിപ്പിച്ചിരുന്നു. അസമില്‍ നിന്നും ത്രിപുരയില്‍ നിന്നും ഉള്ള ബിജെപി നേതാക്കളും മന്ത്രിമാരും ഒക്കെ ആയിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തത്.

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും

ഇത്രയും കാലം കോണ്‍ഗ്രസ് ഭരിച്ചിട്ടും റീങ് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആയില്ലെന്നാണ് ബിജെപിയുടെ ആരോപണം. തങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ റീങ് ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും എന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

കടുത്ത മത്സരം

കടുത്ത മത്സരം

ഇത്തവണ മിസോറാമില്‍ കടുത്ത മത്സരം ആണ് നടക്കുന്നത്. 39 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ 17 മണ്ഡലങ്ങളില്‍ മാത്രം ആയിരുന്നു ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. മറ്റൊരു പ്രധാന കക്ഷ മിസോ നാഷണല്‍ ഫ്രണ്ട്. ആണ്. ബിജെപി നയിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ് മിസോ നാഷണല്‍ ഫ്രണ്ട്. പക്ഷേ, രണ്ട് പാര്‍ട്ടികളും ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

English summary
The BJP, on Sunday urged the Reang tribal refugees, sheltered in Tripura to vote for the saffron party in the 28 November Assembly polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X