Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസോറാമില്‍ സോറംതങ്ക മുഖ്യമന്ത്രിയാകും; ബിജെപി മോഹം പൊലിഞ്ഞു, പിന്തുണ വേണ്ടെന്ന് എംഎന്‍എഫ്

Recommended Video

cmsvideo
    പിന്തുണ വേണ്ടെന്ന് എംഎന്‍എഫ് | Oneindia Malayalam

    ഐസ്വാള്‍: മിസോറാമില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് എംഎന്‍എഫ് നീക്കം ആരംഭിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ സോറംതങ്ക മുഖ്യമന്ത്രിയാകും. നേരത്തെ രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. സോറംതങ്കയെ നിയമസഭാ കക്ഷി നേതാവായി പാര്‍ട്ടി തിരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് അദ്ദേഹം ഉടന്‍ ഗവര്‍ണറെ കാണും.

    1998ലാണ് സോറംതങ്ക ആദ്യം മുഖ്യമന്ത്രിയായത്. 2003ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2008ലും 2013ലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഇപ്പോള്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും എംഎന്‍എഫ് മിസോറാം ഭരണം പിടിക്കുകയാണ്.

    70

    1998 മുതല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് എംഎന്‍എഫ്. അതിപ്പോഴും തുടരുന്നു. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയുമായി ബന്ധം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. എംഎന്‍എഫ് തനിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ബിജെപിയുടെ ഹിന്ദുത്വ-വര്‍ഗീയ അജണ്ടയോട് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ലെന്ന് സോറംതങ്ക പറയുന്നു.

    സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്ന് സോറംതങ്ക വ്യക്തമാക്കി. ബിജെിപിയുമായോ മറ്റേതെങ്കിലും പാര്‍ട്ടികളുമായോ സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എംഎന്‍എഫിന് 26 സീറ്റ് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം 21 സീറ്റാണ്. മതിയായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്നും സോറം തങ്ക പറഞ്ഞു. അധികാരമേറ്റാല്‍ മദ്യം നിരോധിക്കും, റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ തീര്‍ക്കും, സാമൂഹിക-സാമ്പത്തിക വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും സോറംതങ്ക പറഞ്ഞു.

    വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടം ശക്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. മിസോറാമില്‍ ഒരുസീറ്റില്‍ ബിജെപി ജയിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മിസോറാമില്‍ പാര്‍ട്ടി ജയിക്കുന്നത്. എംഎന്‍എഫ് 26 സീറ്റ് നേടിയാണ് മിസോറാമില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 21 സീറ്റ് അധികം ലഭിച്ചു. കോണ്‍ഗ്രസിന് അഞ്ച് സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ബിജെപി ഒരു സീറ്റ് നേടി. മറ്റുള്ളവര്‍ എട്ട് സീറ്റും. ഇതാണ് മിസോറാം തിരഞ്ഞെടുപ്പ് ഫലം.

    എംഎന്‍എഫ് ആണ് അധികാരത്തിലെത്തിയതെങ്കിലും കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ബിജെപിയാണ്. പ്രചാരണത്തില്‍ ബിജെപി നിറഞ്ഞുനിന്നിരുന്നു. എംഎന്‍എഫും കോണ്‍ഗ്രസും പത്ത് വര്‍ഷം കൂടുമ്പോള്‍ മാറി ഭരിക്കുന്നതാണ് മിസോറാമിലെ രീതി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+