കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാള്‍ വിലയുണ്ട്: മീടൂവിൽ എംജെ അക്ബറിന്റെ ഹർജി തള്ളി

Google Oneindia Malayalam News

ദില്ലി: മീടൂ ആരോപണത്തിനെതിരെ മുൻ കേന്ദ്രമന്ത്രി എംജെ അക്ബറിന് കോടതിയിൽ തിരിച്ചടി. അക്ബറിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിയ്ക്കാണ് കോടതിയുടെ ആശ്വാസ വിധി. മുൻ കേന്ദ്രമന്ത്രി എം ജെ അക്ബർ സമർപ്പിച്ച ക്രിമിനൽ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തകൻ പ്രിയ രമണിയെ ദില്ലി കോടതി കുറ്റവിമുക്തയാക്കിയിട്ടുണ്ട്. പ്രിയാ രമണിക്കെതിരെ എംജെ അക്ബർ സമർപ്പിച്ച ക്രിമിനൽ മാനനഷ്ടക്കേസാണ് കോടതി തള്ളിയത്. ഇത്തരം കേസുകളിൽ ദശബ്ദങ്ങള്‍ കഴിഞ്ഞാലും സ്ത്രീകള്‍ക്ക് പരാതി നൽകാനുള്ള അവകാശമുണ്ടെന്നും റൌസ് റെവന്യൂ കോടതി ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു.

തെലങ്കാനയില്‍ ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊന്നുതെലങ്കാനയില്‍ ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊന്നു

പ്രിയാ രമണിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാൻ എംജെ അക്ബറിന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ശബ്ദമുയർത്തിയ സംഭവത്തിൽ സ്ത്രീകളെ ശിക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പരാതിയുമായി ഏത് സമയത്തും മുന്നോട്ടുപോകാൻ ഇന്ത്യൻ ഭരണഘടന അനുമതി നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

mjabkarpriyaramani-

ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് ഉത്തരവ് വായിച്ച കോടതി പറഞ്ഞു. ലൈംഗിക പീഡനത്തിന്റെയും ഉപദ്രവത്തിന്റെയും ഇരകൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം സമൂഹം മനസിലാക്കണം, കൂടാതെ "ഒരു സ്ത്രീക്ക് തന്റെ പരാതികൾ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നൽകാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും പരാതി ഉണ്ടായാൽ അപ്പീൽ നൽകാമെന്നും അപ്പീലിന് മുൻഗണന നൽകിയാൽ ജാമ്യ ബോണ്ട് നൽകാൻ രമണിയോട് ആവശ്യപ്പെടാമെന്നും കോടതി കക്ഷികളെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

അതേ സമയം വിചാരണ നടക്കുന്നതിനിടെ താന്‍ എംജെ അക്ബറിനെതിരെ ഉന്നയിച്ചതെല്ലാം സത്യമാണെന്ന് പ്രിയരമണി കോടതിയില്‍ പറഞ്ഞിരുന്നു. കോടതിയെ അറിയിച്ചകാര്യങ്ങളെല്ലാം പ്രിയ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും വെളിപ്പെടുത്തിയിരുന്നു."ഞാന്‍ സത്യമാണ് പറഞ്ഞത്. എന്റെ ട്വീറ്റ് ദുരുദ്ദേശത്തോടെയുള്ളതല്ല. അവിശ്വസിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. അപമാനകരമല്ല. ദുഷ്ടലാക്കോടെ ചെയ്തതല്ല, നുണക്കഥയുമല്ല" എന്നും പ്രിയ രമണി കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളത്തിലെ ആദ്യ വനിത ഡിജെ, ആരാണീ സൂര്യ മേനോന്‍ | Oneindia Malayalam

English summary
MJ Akbar Defamation case: Delhi Court acquits Priya Ramani in MJ Akbar's case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X