Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല, പ്രതിപക്ഷ ഐക്യത്തെ അവര്‍ നയിക്കും; പ്രഖ്യാപനവുമായി സ്റ്റാലിന്‍

ചെന്നൈ: കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പ്രസക്തിയോ പ്രാധാന്യമോ നഷ്ടപ്പെട്ടു എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ദേശീയ സഖ്യത്തിന് വേണ്ടി പോരാടും എന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. കോണ്‍ഗ്രസ് ഇപ്പോള്‍ പുനരുജ്ജീവനത്തിന്റെ പാതയിലാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ട്രാക്കില്‍ തിരിച്ചെത്തുകയാണ് എന്നും പി ടി ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു. ബി ജെ പിയുടെ സങ്കുചിത രാഷ്ട്രീയത്തിനുള്ള 'ആദര്‍ശ മറുമരുന്ന് ആണ് രാഹുല്‍ ഗാന്ധി എന്ന് എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം സംരക്ഷിക്കാന്‍ ബി ജെ പിക്കെതിരെ പോരാടാന്‍ ഒരു ദേശീയ സഖ്യം രൂപീകരിക്കേണ്ടത് പ്രധാനമാണ്.

1

കോണ്‍ഗ്രസുമായി സംസ്ഥാനത്ത് ഡി എം കെയുണ്ടാക്കിയ സഖ്യത്തിന്റെ ശക്തമായ മാതൃക ദേശീയ തലത്തിലും വേണം. തമിഴ്നാട് മാതൃക രാജ്യത്ത് ഉടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാവുന്ന മാതൃകയാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടിസ്ഥാനത്തില്‍ മാത്രമല്ല, പ്രത്യയശാസ്ത്രപരമായും രാഹുല്‍ ഗാന്ധി ബി ജെ പിക്കെതിരെ പോരാടുന്നുണ്ട്.

2


ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്കിടയില്‍ വലിയ വികാരമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ യാത്രയുടെ പതാക കന്യാകുമാരിയില്‍ സ്റ്റാലിനാണ് രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ യു പി എ അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ശ്രമങ്ങള്‍ നേട്ടമുണ്ടാക്കാന്‍ തുടങ്ങിയെന്നും സ്റ്റാലിന്‍ പറഞ്ഞു.

3

മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്റെ വിപുലമായ അനുഭവസമ്പത്ത് കൊണ്ട് പാര്‍ട്ടിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക് നയിക്കുകയാണ് എന്നും സ്റ്റാലിന്‍ പറഞ്ഞു. ഭാവി വാഗ്ദാനമായ യുവ നേതാവാണ് രാഹുല്‍ ഗാന്ധി. ചിദംബരത്തെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വിശകലനം ചെയ്യുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

4

പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന പ്രസക്തമായ പല വിഷയങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ സമീപനമുണ്ട്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സ്വഭാവമാണ് അതിന്റെ അഖണ്ഡതയെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+