കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ എംഎല്‍എ ഫണ്ടില്‍ വന്‍ വര്‍ധന

Google Oneindia Malayalam News

പട്‌ന: മധ്യപ്രദേശിലെ എംഎല്‍എ ഫണ്ടില്‍ വന്‍ വര്‍ധന. മുഖ്യമന്ത്രി ശിവരാജ് സിഹ് ചൗഹാനാണ് എംഎല്‍എ ഫണ്ട് വര്‍ധിപ്പിക്കുമെന്ന് പ്രസ്താവന ഇറക്കിയത്. എണ്‍പത് ലക്ഷത്തില്‍ നിന്ന് രണ്ട് കോടിയിലേക്കാണ് ഫണ്ട് ഉയര്‍ത്തുന്നത്.

സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി എല്ലാവരും അവരവരുടെ ഏരിയയില്‍ പ്രവര്‍ത്തിക്കണമെന്നും, തദ്ദേശ മേഖലയിലെ വികസനത്തിനു വേണ്ടി എംഎല്‍എ ഫണ്ട് രണ്ട് കോടിയായി വര്‍ധിപ്പിക്കുന്നുവെന്നും ചൗഹാന്‍ നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ പരിമിതികളും അതിര്‍ത്തികളും ഉണ്ട്. എന്നാല്‍ നാം ഏത് പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരായാലും മധ്യപ്രദേശിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തികണമെന്ന് ചൗഹാന്‍ കൂട്ടി ചേര്‍ത്തു.

Shivraj Sing Chouhan

ബിജെപി ഭരിച്ച 12 വര്‍ഷവും മധ്യപ്രദേശില്‍ പുരോഗതി ഉണ്ടായിരുന്നു. 2002-2003 ലെ കോണ്‍ഗ്രസ് ഭരണത്തെ താരതമ്യം ചോയ്തുകൊണ്ടായിരുന്നു ചൗഹാന്‍ ഇത് പറഞ്ഞത്. ബിജെപി ഭരണത്തില്‍ പുരോഗതിയില്ല എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്റെ മറുപടിയായിരുന്നു ചൗഹാന്റെ പ്രസ്താവന. കാര്‍ഷിക പുരോഗതിയില്‍ 20 ശതമാനം വര്‍ധനവുണ്ടായിരുന്നു. നാല് പ്രാവശ്യം കൃഷി കര്‍മണ്‍ അവാര്‍ഡും സംസ്ഥാനത്തിന് ലഭിച്ചു. അതില്‍ രണ്ട് പ്രാവശ്യം യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോഴായിരുനെന്നും ചൗഹാന്‍ പറഞ്ഞു.

പ്രധാന്‍മന്ത്രി ക്രോപ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മധ്യപ്രദേശിലെ സിഹോര്‍ ജില്ലയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. ഇതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ ശക്തമായി പ്രതിഷേധിച്ചു. എന്നാല്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഏത് പാര്‍ട്ടി ആയാലും അദ്ദേഹത്തെ സ്വീകരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ചൗഹാന്‍ മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് ബാലചന്ദ്രനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര സിങ് കാലുഖേഡയുമാണ് മോദിക്ക് കൊടുത്ത സ്വീകരണത്തിനെതിരെ നിയമസഭയില്‍ സംസാരിച്ചത്.

കോണ്‍ഗ്രസ് ഭരിച്ച 2002-03 ല്‍ വൈദ്യുതി ജനറേഷന്റെ ശേഷി 2,900 മെഗാ വാട്‌സ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ 18,000 മെഗാ വാട്‌സ് ആയി ഉയര്‍നെന്നും ചൗഹാന്‍ പറഞ്ഞു. സ്മാര്‍ട് സിറ്റിക്കുവേണ്ടി 75,000കോടി ചെലവഴിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

English summary
Madhya Pradesh Chief Minister Shivraj Singh Chouhan today said the MLA local area development funds have been raised to Rs two crore from the current Rs 80 lakh, for the overall development of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X