ജയ്ഹിന്ദ് എന്നു പറയും ഭാരത് മാതാ കീജയ് എന്നു പറയില്ല; ഒവൈസിക്ക് പിന്നാലെ മറ്റൊരു എംഎല്‍എ; സംഭവം?
മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ച ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ ഇസ്ലാമിന്‍ എംഎല്‍എയെ മഹാരാഷ്ട്ര നിയമസഭാ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ അടുത്ത അനുയായിയായ വാരീസ് പഠാനെയാണ് പുറത്താക്കിയത്. ബിജെപി യുടെ രാംദാസ് കദമാണ് വാരീസ് പഠാനോട് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം എംഎല്‍എ നിരസിക്കുകയായിരുന്നു.
എന്നാല്‍ ഇതിന് ശേഷം നിയമസഭയയിലുണ്ടായ ബഹളമാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായത്. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ജയ്ഹിന്ദ് എന്നേ താന്‍ പറയുവെന്ന് പഠാന്‍ വ്യക്തമാക്കി. എന്നാല്‍ വാരിസ് പഠാനെ പുറത്താക്കണമെന്ന് എം എല്‍ എമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലിമെന്റി കാര്യ മന്ത്രി റനീത് പാട്ടീല്‍ അവതരിപ്പിച്ച സസ്‌പെന്‍ഷന്‍ പ്രമേയം സഭ പാസാക്കുകയായിരുന്നു.

ബജറ്റ് സമ്മേളനം തീരുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിന് പരാതി നല്‍കുമെന്ന് പഠാന്‍ അറിയിച്ചു. ജയ്ഹിന്ദ് എന്നു പറയും എന്നാല്‍ ഭാരത് മാതാ കീ ജയ് എന്നു വിളിക്കില്ല. ഇത് ഭരണഘടന തരുന്ന അവകാശമാണ്.
ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമിന് നിയമ സഭയില്‍ രണ്ട് എം എല്‍ എമാരാണുള്ളത്. കത്തിയെടുത്ത തൊണ്ടയില്‍ വച്ചാലും ഭാരത് മാതാ കീ ജയ് എന്നു വിളിക്കില്ലെന്ന് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശം കഴിഞ്ഞ് മൂന്നു ദിവസത്തിന് ശേഷമാണ് പുതിയ സംഭവം.












Click it and Unblock the Notifications