Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎൽസി തിരഞ്ഞെടുപ്പ്; ബിജെപിക്കല്ല, ജെഡിഎസിന്റെ പിന്തുണ കോൺഗ്രസിന്

ബംഗളൂരു; കർണാടകത്തിലെ നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ജെ ഡി എസ് മുൻ എം എൽ എയും ജെ ഡി എസ് നേതാവുമായ വൈ എസ് വി ദത്തയാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജെ ഡി എസ് ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ബി ജെ പിയെ ജെ ഡി എസ് പിന്തുണച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

 jds-congress-1519736828-1638359257.

കടൂർ അസംബ്ലിയിലെ ചിക്കമംഗലൂരു സീറ്റിൽ മത്സരിക്കുന്ന ഗായത്രി ശന്തേഗൗഡയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചത്.ബി ജെ പിക്ക് വേണ്ടി എം എൽ സി എം കെ. പ്രാണേഷ് ആണ് മത്സരിക്കുുന്നത്. 2013 മുതൽ 2018 വരെ നിയമസഭയിൽ കടൂരിനെ പ്രതിനിധീകരിച്ച നേതാവാണ് ദത്ത. 2009ൽ ജെ ഡി (എസ്) കോൺഗ്രസിന് പിന്തുണ നൽകിയപ്പോൾ ഗായത്രി ശാന്തഗൗഡയാണ് ഇവിടെ വിജയിച്ചത്. 2016ൽ മതേതര വോട്ടുകൾ ഭിന്നിച്ചതിനെ തുടർന്ന് ബി ജെ പി സീറ്റ് പിടിച്ചു. മതനിരപേക്ഷ ശക്തികളെ പിന്തുണയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് കടൂരിലെ പാർട്ടി പ്രവർത്തകർ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനമെടുത്തതെന്ന് മുൻ എം എൽ എ പറഞ്ഞു.സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ ആർക്കാണ് പിന്തുണ നൽകേണ്ടതെന്ന് പ്രാദേശിക നേതാക്കൾക്ക് തീരുമാനിക്കാമെന്നായിരുന്നു കഴിഞ്ഞദിവസം കുമാരസ്വാമി പറഞ്ഞിരുന്നു.

ഡിസംബർ പത്തിന് 20 കൗൺസിൽ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ 7 സീറ്റുകളിൽ മാത്രമാണ് ജെ ഡി എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മാണ്ഡ്യ, തുമകൂരു, മൈസൂരു, കോലാർ, ബെംഗളൂരു റൂറൽ, കുടക്, ഹാസൻ എന്നീ മണ്ഡലങ്ങളിലാണ് ജെ ഡി എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ജെഡിഎസ് തങ്ങളെ പിന്തുണയ്ക്കണമെന്ന് മുൻ ബിജെപി മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

    നിലവിൽ കൗൺസിലിൽ ആർക്കും തനിച്ച് ഭൂരിപക്ഷം ഇല്ല. 75 അംഗ കൗൺസിലിൽ 32 സീറ്റാണ് ബി ജെ പിക്കുള്ളത്. കോൺഗ്രസിന് 29 സീറ്റും ജെ ഡി എസിന് 12 സീറ്റും. ജെ ഡി എസ് പിന്തുണയോടെ ബി ജെ പിയുടെ ബസവരാജ് ഹൊരട്ടിയാണ് അധ്യക്ഷൻ. ഇത്തവണ കൂടുതൽ സീറ്റുകളിൽ വിജയിച്ച് ഭൂരിപക്ഷം ഉറപ്പാക്കുകയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+