കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ എംഎല്‍എമാര്‍ക്ക് ഇന്ന് ആശ്വാസം.. റിസോര്‍ട്ടിന് വെളിയില്‍ ഇറങ്ങാം..

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഇന്ന് വീണ്ടും വിശ്വാസവോട്ടടെുപ്പ് നടക്കും. 116 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍-ജെഡിഎസ് സഖ്യത്തിന് വേണ്ടത്. നിലവില്‍ 117 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം.
ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ഉള്ളത്. ബിജെപിയുടെ അട്ടിമറി ശ്രമത്തിനുള്ള സാധ്യത ഇപ്പോഴും സഖ്യം തള്ളികളഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കോണ്‍-ജെഡിഎസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തന്നെ തുടരുകയാണ്. വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമേ എംഎല്‍എമാര്‍ മോചിതരാകൂ.

വീണ്ടും ഉറപ്പിച്ചു

വീണ്ടും ഉറപ്പിച്ചു

എംഎല്‍എമാരെ റാഞ്ചും എന്നുള്ള സാധ്യത കണക്കിലെടുത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം ഇപ്പോഴും എംഎല്‍എമാരെ റിസോര്‍ട്ടില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. നേരത്തേ പലരും വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശ്വാസവോട്ടെടുപ്പിന് ശേഷം മാത്രമേ അത് സാധ്യമാകൂ എന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക സുരക്ഷ

പ്രത്യേക സുരക്ഷ

ബിജെപിയിലേക്ക് ആദ്യം മറുകണ്ടം ചാടിയ ആനന്ദ് സിംഗിനേയും പ്രകാശ് പാട്ടീലിനേയും വീണ്ടും കാണാതായേക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് ഇവര്‍ക്ക് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴും ഉള്ളതെന്നാണ് സൂചന.

എംഎല്‍എമാരെ കണ്ടു

എംഎല്‍എമാരെ കണ്ടു

കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത് നഗരത്തിലെ ഹില്‍ട്ടണ്‍ എംബസി ഗോള്‍ഫ് ലിങ്സിലാണ്. നഗരത്തിന് പുറത്തുള്ള ദേവനഹള്ളിയിലെ ഗോള്‍ഫ് ഷെയര്‍ റിസോര്‍ട്ടിലാണ് ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിന് തൊട്ട് മുന്‍പ് മാത്രമേ ഇവരെ വിധാന്‍ സൗധയില്‍ എത്തിക്കുള്ളു. ഇതിനിടെ എംഎല്‍എമാരെ സിദ്ധരാമയ്യയും കുമാരസ്വാമിയും നേരില്‍ സന്ദര്‍ശിച്ച് വീണ്ടും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പ്

വിശ്വാസ വോട്ടെടുപ്പ്

ആദ്യം നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ആകും നടക്കുക. അതു കഴിഞ്ഞ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. കെആര്‍ രമേശ് കുമാറാണ് കോണ്‍ഗ്രസിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന എംഎല്‍എ ആയ എസ് സുരേഷ് കുമാറാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ബെംഗളൂരുവിലെ രാജാജി നഗര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട ആളാണ് സുരേഷ് കുമാര്‍.

Recommended Video

cmsvideo
Karnataka Elections 2018 : കര്‍ണാടകത്തില്‍ ഭരണം പൊളിയും | Oneindia Malayalam
34 അംഗ മന്ത്രിസഭ

34 അംഗ മന്ത്രിസഭ

കഴിഞ്ഞ ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസില്‍ നിന്നും 22 പേരും ജെഡിഎസില്‍ നിന്ന് 12 പേരുമാണ് മന്ത്രിസഭയില്‍ ഉണ്ടാകുക. കോണ്‍ഗ്രസിലെ ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യത്തില്‍ ഇതുവരെ തിരുമാനം ആയിട്ടില്ല. അതിനിടെ അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.

English summary
mls will be free today they will reach vidhan saudha just before the proceedings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X