ആള്‍ക്കൂട്ട കൊല: നിയമം ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ, കമ്മിറ്റിയുടെ നിര്‍ദേശം നിര്‍ണായകം!!
ദില്ലി: ആള്‍ക്കൂട്ട കൊലപാതകത്തില്‍ നിയമം ശക്തമാക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ഷാ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കുന്നതിനും പുതിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി സര്‍ക്കാര്‍ മന്ത്രിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അവര്‍ ഒരു യോഗം ചേര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. സെക്ഷന്‍ 300, 302 എന്നീ വകുപ്പുകള്‍ പ്രകാരമായിരിക്കും നടപടിയെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അധിനിവേശത്തെ കുറിച്ചുള്ള ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇത് കടുത്ത ഭീഷണിയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് നിരവധി തവണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതിനൊക്കെ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പാകിസ്താന് തീവ്രവാദികള്‍ സംരക്ഷണമൊരുക്കുന്നു. എന്നാല്‍ ചൈന പാകിസ്താനെ സംരക്ഷിക്കുന്നുവെന്ന് അധീര്‍ ചൗധരി പരഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വരെ ചൈനീസ് കപ്പലുകള്‍ എത്തി തുടങ്ങി. ഏറ്റവും ശക്തമായ ഭാഷയില്‍ ഇതിന് മറുപടി നല്‍കണം. പാകിസ്താനോടുള്ള സമീപനം തന്നെ ചൈനയോടും നാം സ്വീകരിക്കണം. എന്തിനാണ് നിലപാട് മയപ്പെടുത്തുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. നമ്മുടെ സൈന്യം ജാഗരൂകരാണ്. അതിര്‍ത്തികള്‍ അവര്‍ സംരക്ഷിക്കുന്നുണ്ട്. ഏത് വെല്ലുവിളിയെ നേരിടാനും അവര്‍ തയ്യാറാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മില്‍ പൊതുവായി അംഗീകരിക്കപ്പെട്ട നിയന്ത്രണ രേഖയില്ല. ഇതിന്റെ വ്യത്യസ്തമായ അവകാശവാദങ്ങള്‍ പ്രകാരം, ചില സമയങ്ങളില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. നമ്മുടെ സൈന്യം ചിലപ്പോള്‍ ചൈനീസ് മേഖലയിലും എത്താറുണ്ട്. ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, തുരങ്കകള്, റെയില്‍വേ ലൈനുകള്‍, എയര്‍ ഫീല്‍ഡുകള്‍ എന്നിവര്‍ നിര്‍മിക്കുന്നുണ്ട്. ഇതോടെ കുറച്ച് കൂടി വ്യക്തത അതിര്‍ത്തി സംബന്ധിച്ചുണ്ടാവുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
HM Amit Shah in Rajya Sabha on mob lynching cases: To tackle this issue&to invite suggestions, govt had created a committee of ministers, they have held a meeting&govt is aware of the matter. Action in such cases is taken under section 300 and 302 of Indian Penal Code. (file pic) pic.twitter.com/4OA1WdUwCu
— ANI (@ANI) December 4, 2019
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications