• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജാര്‍ഖണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ബി. ജെ പി സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തബ്രേസ് കൊല്ലപ്പെട്ടത് വിവാഹത്തിന് ഒന്നര മാസങ്ങള്‍ക്ക് ശേഷം.

  • By Desk

സരൈകേല: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കുട്ടം വളഞ്ഞിട്ട് തല്ലിച്ചതച്ച യുവാവ് മരിച്ചു. തബ്രേസ് അന്‍സാരിക്കാണ് ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനം ഏറ്റത്. ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ആഴ്ച നടന്ന സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ വിവാദമായിരുന്നു. സംസ്ഥാനത്ത്, ഒരു സമുദായത്തിനു നേരെ നടക്കുന്ന അക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തബ്രേസ്. ഇരുപത്തിനാലുകാരനായ യുവാവിന്റെ വിവാഹം ഏതാണ്ട് ഒന്നര മാസം മുമ്പാണ് കഴിഞ്ഞത്.

ഡബ്ല്യൂസിസിയുടെ വിജയം.. വഴങ്ങി താരസംഘടന അമ്മ! സ്ത്രീകൾക്കായി ഭരണഘടന ഭേദഗതി ചെയ്യും

ദുരിതങ്ങളുടെ ആവര്‍ത്തനമാണ് തബ്രേസിന്റെ കുടുംബത്തില്‍ സംഭവിച്ചത്. ചെറുപ്പക്കാരന്റെ പിതാവ് 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിന് സമീപ പ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തബ്രേസിനെ അടിച്ച് അവശനാക്കിയ ശേഷം അടുത്ത ദിവസമാണ് പൊലിസിനു കൈമാറിയത്. മര്‍ദ്ദിച്ച് അവശനാക്കിയ യുവാവിനോട് ജയ് ശ്രീം, ജയ് ഹനുമാന്‍ വിളികള്‍ നടത്താന്‍ അക്രമികള്‍ നിര്‍ബന്ധിച്ചു എന്നും ബന്ധുക്കള്‍ പറയുന്നു.

തല്ലിച്ചതച്ചതിന്റെ നാലാം നാളില്‍, ജുഡീഷ്യല്‍ റിമാന്‍ഡില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് തബ്രേസ് മരിക്കുന്നത്. യുവാവിന്റെ പിതാവിന്റെ മരണത്തെപ്പറ്റി തബ്രേസിന്റെ അമ്മാവനും, സുഹൃത്ത് ലുക്ക്മാന്‍ അന്‍സാരിയും പറയുന്നത് കൊലപാതകം ആണെന്നാണ്. പൊലിസ് കാര്യമായ അന്വേഷണം നടത്തിയില്ല എന്നും അവര്‍ പറയുന്നു. നാലു വയസുളളപ്പോള്‍ തബ്രേസിന്റെ അമ്മ മരിച്ചു. പിന്നീട് പിതാവ് അലി വേറൊരു വിവാഹം കഴിച്ചു. മുസ്‌ളിം മതം സ്വീകരിച്ച ഹിന്ദു സ്ത്രീ ആയിരുന്നു വധു.

പിതാവിന്റെ മരണ ശേഷം പത്താം വയസില്‍ തന്നെ തബ്രേസ് കുടുംബത്തിന്റെ ചുമതല ഏറ്റു. സോനു എന്നാണ് തബ്രേസിന്റെ വിളിപ്പേര്. മതവും, ജാതിയും വേര്‍തിരിവില്ലാതെ എല്ലാവരുമായി സൃഹ്യദം പുലര്‍ത്തുന്ന ആളായിരുന്നു തബ്രേസെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പൂനെയില്‍ വെല്‍ഡിംഗ് ജോലി ചെയ്താണ് കുടുംബത്തെ പുലര്‍ത്തിയത്. .

റംസാന്‍ ഏതാനും നാളുകള്‍ക്ക് മുമ്പാണ് തബ്രേസ് പൂനെയില്‍ നിന്നും നാട്ടിലെത്തിയത്. വിവാഹത്തിനു വേണ്ടിയുളള ഒരുക്കങ്ങള്‍ നടക്കുന്ന സമയം കൂടി ആയിരുന്നു. വിവാഹം കഴിഞ്ഞു, പിന്നീട് ജൂണ്‍ 24 ന് മടങ്ങാനിരിക്കവെയാണ് ദുരന്തം സംഭവിച്ചത്, സുഹൃത്ത് ലുക്ക്മാന്‍ പറയുന്നു. ഭാര്യയെയും ഒപ്പം കൂട്ടാനായിരുന്നു തീരുമാനം.

അക്രമണം ഉണ്ടായത് കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ ആയിരുന്നു എന്ന് കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ഷെയ്ഷ്ത അന്‍സാരി പറയുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാര്‍ ഓടിരക്ഷപ്പെട്ടു എന്നും ബന്ധുക്കള്‍ പറയുന്നു.

മോഷണക്കുറ്റം അരോപിച്ചതിനെ തുടര്‍ന്ന് യുവാവിന് എതിരെ കേസെടുത്തു എന്ന് സരൈകേല പൊലിസ് സ്‌റ്റേഷന്റെ ചുമതലയുളള പൊലിസുദ്യോഗസ്ഥന്‍ അവിനാശ് കുമാര്‍ പറയുന്നു. മര്‍ജ്ജനം ഏറ്റതിനാല്‍, കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പേ വേണ്ട ചികിത്സ നല്കി എന്നാണ് പൊലിസ് ഭാഷ്യം. തബ്രേസ് കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകമാണ് ചുമത്തിയ കുറ്റം.

പ്രത്യേക സംഘത്തെ കേസന്വേഷണം ഏല്‍പ്പിച്ചു എന്നുംപ്രദേശത്തിന്റെ ചുമതലയുളള എസ്. പി. പറയുന്നു. സംഭവത്തിന്റെ ദ്യശ്യങ്ങള്‍ അടങ്ങിയ യഥാര്‍ത്ഥ വീഡിയോ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതിലും അവര്‍ ആശങ്കപ്പെടുന്നു.

. യുവാവിന്റെ കുടുംബം പൊലിസിനെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് പൊലിസ് എത്തിയത്. അത്ര സമയം ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം തബ്രേസിന് ഏല്‍ക്കേണ്ടി വന്നു. ആശുപത്രിയില്‍ നിന്നും യുവാവിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയതും തെറ്റായ നടപടിയിലൂടെ ആയിരുന്നു. ഇത്രത്തോളം മര്‍ദ്ദനം ഏറ്റ യുവാവ് ആരോഗ്യവാനാണ് എന്ന സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭിച്ചു എന്നതിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.

നാലു വര്‍ഷത്തിനുളളില്‍ 12 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് ജാര്‍ഖണ്ഡില്‍ നടന്നത്. ബി. ജെ. പി സര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ റിപ്പോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ട 12 പേരില്‍ 10 പേരും മുസ്‌ളിം വിഭാഗത്തില്‍ നിന്നുളളവരാണ്. രണ്ടുപേര്‍ ആദിവാസികളും. രാജ്യമൊട്ടാകെ, ഫാക്റ്റ് ചെക്ക് ഇന്ത്യ ശേഖരിച്ച ' ഹേറ്റ്‌ക്രൈം വാച്ച് ' കണക്കു പ്രകാരം 2016- 19 വരെ 14 സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. വെറുപ്പില്‍ നിന്ന് ഉണ്ടാകുന്ന കുറ്റങ്ങള്‍ എന്നതാണ് കണക്കെടുപ്പിനുളള മാനദണ്ഡം.

മിക്ക ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും ശൈലി ഇതു തന്നെ എന്നാണ് എ. ഐ. എം. ഐ. എം നേതാവ് ഒവൈസി പ്രതികരിച്ചത്. ആദ്യം പശു സ്‌നേഹികള്‍ മുസ്‌ളിമിനെ കൊന്നു. യാഥാര്‍ത്ഥ്യം തൊട്ടു തീണ്ടാത്ത ന്യായികരണങ്ങള്‍ പിന്നാലെ വന്നു. ബിഫ് കൈവശം വെച്ചു, കളവ്, കളളക്കടത്ത്, ലൗ ജിഹാദ് തുടങ്ങിയ കാരണങ്ങളാണ് പറഞ്ഞത്. സംശയത്തിന്റെ പേരിലാണ് എല്ലാ കൊലപാതകങ്ങളും ന്യായികരിക്കപ്പെടുന്നത്.

English summary
Mob lynching death: man dies after three months of marriage life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more