മോഡലിനും കാമുകനും നേരെ സദാചാര പോലീസിംഗ്!!! ബൈക്ക് തടഞ്ഞ് നിർത്തി അസഭ്യം, ദേഹത്ത് കേറി പിടിച്ചു..

  • By: മരിയ
Subscribe to Oneindia Malayalam

ബെംഗളൂരു: ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന മോഡലിനും കാമുകനും നേരെ സദാചാര പോലീസിംഗ് നടത്തിയ നാല് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. മഞ്ജുനാഥ്, രവികൃഷ്ണ, പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ പരാതി

ഞായറാഴ്ച രാത്രി കാമുകന് ഒപ്പം പുറത്ത് പോയതായിരുന്നു പെണ്‍കുട്ടി. വഴിയില്‍ വെച്ച് ഒരു സംഘം ആളുകള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി അപമാനിയ്ക്കാന്‍ ശ്രമിച്ചു എന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിയ്ക്കുന്നത്.

ആക്രമിച്ചു

കാമുകന്റെ കയ്യില്‍ നിന്ന് ബൈക്കിന്റെ കീ തട്ടിപ്പറിച്ചു. ഇത് ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തടയാന്‍ ചെന്ന തന്റെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ച, പിടിച്ചു തള്ളി എന്നും പരാതിയില്‍ ഉണ്ട്.

അറസ്റ്റ്

പെണ്‍കുട്ടിയുടെ പരാതിയില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ കാമുകനാണ് തങ്ങളെ ആക്രമിച്ചത് എന്നാണ് കസ്റ്റഡിയില്‍ ഉള്ളവര്‍ പറയുന്നത്.

അമിത വേഗത്തില്‍

ആള്‍ട്ടര്‍ ചെയ്ത ബൈക്ക് ആണ് പെണ്‍കുട്ടിയുടെ കാമുകന്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ അമിത വേഗതയില്‍ ആയിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. ചോദ്യം ചെയ്യാന്‍ ചെന്നപ്പോള്‍ തങ്ങളെ പിടിച്ച് തള്ളുകയാണ് ഉണ്ടായതെന്നും 4 യുവാക്കല്‍ പറയുന്നു.

നാട്ടുകാര്‍

ബഹളം കേട്ട് നാട്ടുകാര്‍ കൂടി. ഇവരും യുവാവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടെ ഇയാള്‍് ഹിന്ദിയില്‍ തെറി പറയുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവാക്കള്‍ പറഞ്ഞു.

അന്വേഷണം

4 യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. പെണ്‍കുട്ടിയില്‍ നിന്നും യുവാക്കളില്‍ നിന്നും വിശദമായി മൊഴി എടുക്കുമെന്ന് പോലീസ് അറയിച്ചു. സിസിടിവ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ നടപടി സ്വീകരിയ്ക്കൂ എന്നും പോലീസ് വ്യക്തമാക്കി.

English summary
The accused allegedly molested her by touching her all over the body and pushing her.
Please Wait while comments are loading...