കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസകള്‍ക്ക് വേണ്ടി ചെലവഴിച്ചത് ആയിരം കോടി... അതും ഏഴ് വര്‍ഷംകൊണ്ട്

Google Oneindia Malayalam News

ദില്ലി: മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനെ ഏറ്റവും അധികം എതിര്‍ത്തുപോരുന്നത് സംഘപരിവാര്‍ സംഘടനകളാണ്. എന്തിനാണ് മതപാഠശാലകള്‍ക്ക് ഇങ്ങനെ ധനസഹായം നല്‍കുന്നത് എന്നാണ് അവരുടെ ചോദ്യം. ഇത് ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണെന്നും സംഘപരിവാര്‍ സംഘടനകള്‍ ആരോപിയ്ക്കുന്നു.

Read Also: എമിറേറ്റ്‌സ് വിമാനം കത്തിയമരുന്നതിന് മുമ്പ് മലയാളികള്‍ വിമാനത്തിനുള്ളില്‍ ചെയ്തത്- വീഡിയോ Read Also: എമിറേറ്റ്‌സ് വിമാനം കത്തിയമരുന്നതിന് മുമ്പ് മലയാളികള്‍ വിമാനത്തിനുള്ളില്‍ ചെയ്തത്- വീഡിയോ

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്തെ മദ്രസകള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് എത്ര കോടിരൂപയാണെന്ന് അറിയാമോ? ആയിരം കോടി രൂപ. കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്.

മദ്രസകളുടെ ആധുനിക വത്കരണത്തിന് വേണ്ടിയാണ് ഇത്രയധികം തുക ചെലവഴിച്ചിട്ടുള്ളത്. ന്യൂനപക്ഷ പ്രീണനം അല്ല ഇതിന്റെ ലക്ഷ്യം എന്ന് അ പദ്ധതി നിരീക്ഷിച്ചാല്‍ വ്യക്തമാകും.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

എസ്പിക്യുഇഎം

എസ്പിക്യുഇഎം

സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എജ്യുക്കേഷന്‍ ഇന്‍ മദ്രസാസ് എന്നതാണ് എസ്പിക്യുഇഎം. മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2009 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി തുടങ്ങിയത്.

മതം മാത്രം പോര

മതം മാത്രം പോര

മത പഠനം മാത്രം പോര, ആധുനിക വിദ്യാഭ്യാസം കൂടി കുട്ടികള്‍ക്ക് ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. ആദ്യവര്‍ഷം 46 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

തുക കൂട്ടി

തുക കൂട്ടി

2009 ല്‍ 46 കോടി രൂപയായിരുന്നത് 2015-2016 ആയപ്പോള്‍ എത്രയായി എന്നറിയാമോ? 294 കോടി രൂപ.

ഉത്തര്‍ പ്രദേശ്

ഉത്തര്‍ പ്രദേശ്

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത് ഉത്തര്‍ പ്രദേശ് ആണ്. കഴിഞ്ഞ വര്‍ഷം 48,842 മദ്രസകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് സ്വീകരിച്ചിട്ടുള്ളത്.

കേരളത്തില്‍

കേരളത്തില്‍

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 2,733 മദ്രസകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് കൈപ്പറ്റിയത്. മധ്യുപ്രദേശില്‍ 10,889 മദ്രസകളും പണ്ട് കൈപ്പറ്റിയിട്ടുണ്ട്.

ഫണ്ട് കൊടുത്തപ്പോള്‍

ഫണ്ട് കൊടുത്തപ്പോള്‍

ആദ്യ ഘട്ടത്തില്‍ വളരെ കുറച്ച് മദ്രസകള്‍ മാത്രമാണ് കേന്ദ്ര സഹായം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മദ്രസകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായത്.

മോദി വന്നപ്പോള്‍?

മോദി വന്നപ്പോള്‍?

മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ആദ്യ വര്‍ഷം മദ്രസകള്‍ക്കുള്ള ഗ്രാന്റില്‍ വലിയ ഇടിവാണ് സംഭവിച്ചത്. 2013-2014 വര്‍ഷത്തില്‍ 182.73 കോടി രൂപ കൊടുത്തപ്പോള്‍ 2014-2015 വര്‍ഷത്തില്‍ അത് 107.89 കോടിയായി കുറഞ്ഞു.

ശാസ്ത്രം

ശാസ്ത്രം

മതപഠനത്തോടൊപ്പം ശാസ്ത്രവും കണക്കും സാമൂഹ്യ ശാസ്ത്രവും ഹിന്ദുയും ഇംഗ്ലീഷും എല്ലാം പഠിപ്പിയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത് എത്രത്തോളം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

സാക്ഷരത കൂടി

സാക്ഷരത കൂടി

മദ്രസ വിദ്യാര്‍ത്ഥികളില്‍ സാക്ഷരത നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട് എന്നത് സത്യമാണ്. 2001 ല്‍ 59.1 ശതമാനം ആയിരുന്ന സാക്ഷരത 2011 ല്‍ എത്തിയപ്പോള്‍ 68.5 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഉള്ള കണക്കുകള്‍ ലഭ്യമല്ല.

ഉപരിപഠനം

ഉപരിപഠനം

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീം വിദ്യാര്‍ത്ഥികളുടെ എണ്ണവും വലിയ തോതില്‍ കൂടിയിട്ടുണ്ട്. 5.2 ല്‍ നിന്ന് 13.8 ശതമാനമായാണ് ഇത് വര്‍ദ്ധിച്ചത്.

English summary
The central government has spent over Rs 1,000 crore over seven years to modernise madrasas (an Arabic word for educational institutions) or Islamic educational institutions, according to data released by Minister for Human Resource Development Prakash Javadekar to the Lok Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X