നരേന്ദ്ര മോദി വിദേശപര്യടനത്തിൽ പ്രോട്ടോക്കോൾ ലംഘിക്കുന്നത് ഒറ്റയ്ക്ക് ഫോട്ടോ എടുക്കാൻ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വാക് പ്രയോഗങ്ങളുമായി കോൺഗ്രസ് നേതാവ് ആന്ദ് ശർമ. രാജ്യസഭയിൽ സംസാരിക്കവേയാണ് ആനന്ദ് ശർമ മോദിയുടെ വിദേശ പര്യടനങ്ങളെ കുറ്റപ്പെടുത്തിയത്. വിദേശ പര്യടനങ്ങള്‍ നരേന്ദ്രമോദി സ്വന്തം കാര്യമാക്കി മാറ്റുകയാണ്. ഒരു മന്ത്രിയെ ഒപ്പം കൂട്ടണം എന്ന ചിന്ത പോലും മോദിക്ക് ഇല്ല - ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി വിദേശ പര്യടനങ്ങളിൽ പ്രോട്ടോക്കോൾ തെറ്റിക്കുന്നത് ഒരു കാര്യത്തിന് വേണ്ടി മാത്രമാണ്. അത് ഫോട്ടോ എടുക്കുമ്പോൾ ഫ്രെയിമിൽ മറ്റൊരാളും കയറാതിക്കാനാണ്. പിക്ചർ പെര്‍ഫെക്ട് ഫ്രെയിമൊക്കെ നല്ലത് തന്നെ. എന്നാൽ ഇന്ത്യ ഫ്രെയിമിൽ നിന്നും ഇല്ലാതായിപ്പോകരുത്. മോദിയുടെ ശരീരഭാഷയും മറ്റും നല്ലതാണങ്കിലും അത് നയതന്ത്രപരമായി നേട്ടങ്ങളുണ്ടാക്കിയാലേ കാര്യമുളളൂ എന്നും ശർമ പറഞ്ഞു.

narendra-modi

പാകിസ്താനുമായുള്ള നയതന്ത്രബദ്ധത്തിലുള്ള സ്ഥിരതയില്ലായ്മയെയും കോൺഗ്രസ് വിമർശിച്ചു. മോദി എന്തിനാണ് പാകിസ്താനിൽ സന്ദർശനം നടത്തിയത്. എന്തുകൊണ്ടാണ് ഇതേക്കുറിച്ച് ഞങ്ങളോട് ഒന്നും പറയാത്തത്. ഒരു വശത്ത് പാകിസ്താനുമായി ചർച്ചകൾ റദ്ദാക്കുന്നു. മറുവശത്ത് സകല പ്രോട്ടോക്കോളുകളും ലംഘിച്ച് പാകിസ്താനിൽ നാടകീയ സന്ദർശനം നടത്തുന്നു. - മുൻ കേന്ദ്രമന്ത്രി കൂടിയായ ആനന്ദ് ശർമ പറഞ്‍ഞു.

English summary
Taking a potshot at Modi's foreign visits, Congress members in Rajya Sabha cornered the Prime Minster Modi on Thursday.
Please Wait while comments are loading...