കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റാല്‍ വീണ്ടും ചായക്കച്ചവടം തുടങ്ങും: മോദി

  • By Aswathi
Google Oneindia Malayalam News

അമേഠി: നഹ്‌റു കുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ച് എട്ടാം ഘട്ട വോട്ടെടുപ്പിന്റെ അവസാന പ്രചാരം നരേന്ദ്ര മോദി അമേഠിയില്‍ അവസാനിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ വീണ്ടും ചായക്കച്ചവടത്തിന് പോകുമെന്ന് പറഞ്ഞ മോദി രാഹുല്‍ എന്തു ചെയ്യുമെന്നും ചോദിച്ചു. ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു മോദി.

കഴിഞ്ഞ നാല്‍പത് വര്‍ഷക്കാലമായി അമേഠിയിലെ ജനങ്ങളെ ഗാന്ധി കുടുംബം വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് മോദി ആരോപിച്ചു. അമ്മയുടെയും മകന്റെയും സര്‍ക്കാറിന് രക്ഷയില്ലെന്നാണ് ഇതുവരെ നടന്ന തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍. അതിനാലാണ് തനിക്കെതിരെ ആരോപണങ്ങളുമായി ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മകനെ ഒരു നിലയിലെത്തിക്കാനുള്ള അമ്മയുടെ ശ്രമങ്ങളെല്ലാം പാഴായി- മോദി പറഞ്ഞു.

Narendra Modi

ഗാന്ധി കുടുംബം വലിയ പാപമാണ് അമേഠിയോട് ചെയ്തത്. മൂന്ന് തലമുറയുടെ സ്വപ്നങ്ങള്‍ അവര്‍ ചവിട്ടിയരച്ചു. നിങ്ങളുടെ സ്വപ്നങ്ങള്‍ എന്റെയും സ്വപ്നമാണ്. നിങ്ങളുടെ സ്വപ്നം ഞാന്‍ പൂര്‍ണമാക്കും. അമേഠിയെ ലോകനിലവാരത്തില്‍ ഉയര്‍ത്തും. നിങ്ങളുടെ മണ്ഡലത്തില്‍ മാറ്റം കൊണ്ടുവരാനാണ് താന്‍ വന്നതെന്നും അല്ലാതെ പ്രതികാരം ചെയ്യാനല്ലെന്നും മോദി പറഞ്ഞു. അതിനുവേണ്ടിയാണ് താന്‍ പെങ്ങളെ പോലെ കരുതുന്ന സ്മൃതി ഇറാനിയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.

സമൃതി ഇറാനി ഒരു സെലിബ്രേറ്റി മാത്രമല്ല. അമേഠിയെ കുറിച്ചും അമേഠിയിലെ ജനങ്ങളെ കുറിച്ചും അവര്‍ക്ക് നന്നായി അറിയാം. അമേഠിയിലെ വില്ലേജുകളുടെ പേരുകള്‍ അവരോട് ചോദിക്കൂ, നൂറ് വില്ലേജുകളുടെ പേര് അവര്‍ പറഞ്ഞു തരും. അതേ ചോദ്യം നിങ്ങള്‍ ഗാന്ധി കുടുംബത്തോട് ആവര്‍ത്തക്കൂ. പത്തില്‍ കൂടുതല്‍ വില്ലേജുകളുടെ പേരുപറയാന്‍ അവര്‍ക്ക് കഴിയില്ല മോദി കുറ്റപ്പെടുത്തി. ബുധനാഴ്ചയാണ് അമേഠിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
'People have been asking, if Rahul loses, he will sit in the Opposition, but if Modi loses, what will happen to him?' Modi asks, his voice dripping with condescension. 'What will I do? I have my tea-making kit ready!' he thundered.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X