Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് ആവശ്യം ജനാധിപത്യത്തിന്‍റെ മുഖത്തടി!! രൂക്ഷ പ്രതികരണവുമായി മമത

കൊല്‍ക്കത്ത: മോദിക്കെതിരെ കടന്നാക്രമണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിക്ക് ആവശ്യം ജനാധിപത്യത്തിന്‍റെ മുഖത്തടിയാണെന്ന് മമത പറഞ്ഞു. പുരുളിയയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. രാവണനോട് ഉപമിച്ചായിരുന്നു മമതയുടെ വിമര്‍ശനം.

modimamata2

'എന്‍റെ നാട്ടില്‍ വന്ന് ഞാന്‍ കൊള്ളക്കാരിയാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യ സംവിധാനത്തിലൂടെ മോദിക്ക് ഇതിനുള്ള മറുപടി ലഭിക്കും. മോദി പരാജയം രുചിക്കും, മമത പറഞ്ഞു.

നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. പക്ഷേ മോദിയെ പോലൊരു നുണയനെ ഇതുവരെ കണ്ടിട്ടില്ല. യുവാക്കളുടെ മനസില്‍ പോലും തെറ്റായ സ്വാധീനമാണ് മോദി ഉണ്ടാക്കുന്നത്. മോദി വീണ്ടും ഭരണത്തില്‍ ഏറിയാല്‍ അത് ജനാധിപത്യത്തിന്‍റെ തകര്‍ച്ചയിലേക്ക് വഴിവെയ്ക്കും. മോദി ചരിത്രത്തേയും ഭൂമിശാസ്ത്രത്തേയും എന്തിന് ഭരണഘടനയെ പോലും തകര്‍ക്കാന്‍ ശ്രമിക്കുകയാണ് മമത പറഞ്ഞു.

അതേസമയം മമതയ്ക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. 'മമതാ ജി, താങ്കള്‍ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. താങ്കള്‍ സംസ്ഥാന മുഖ്യമന്ത്രിയും നരേന്ദ്ര മോദി ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുമാണ്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കേണ്ടി വരും. നാളെ നമ്മള്‍ സൗഹൃദത്തിലും ആകേണ്ടി വരും, അപ്പോള്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നേണ്ടതില്ലെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+