കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖിലൂടെ മുസ്ലീം സ്ത്രീകളുടെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

  • By ഭദ്ര
Google Oneindia Malayalam News

മഹോബ: മുത്തലാഖിലൂടെ മുസ്ലീം സ്ത്രീകളുടെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബിജെപി റാലിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

മുത്തലാഖ് വിഷയത്തെ മോദി രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് എഐഎംഐഎം ചീഫ് ഒവൈസി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ മറുപടി. മുത്തലാഖ് വിഷയത്തെ ഹിന്ദു-മുസ്ലീം പ്രശ്‌നമാക്കി മാറ്റരുതെന്നും മോദി പറഞ്ഞു.

narendra-modi-pic

ഭരണഘടന പ്രകാരം മുസ്ലീം സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. രാജ്യത്തിന്റെ വികസനത്തെ സംബന്ധിക്കുന്ന വിഷയമാണിതെന്നും മോദി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മാറി മാറി ഭരിക്കുകയാണ് ചെയ്യുന്നത് എന്നും ഇത് ഇല്ലാതകണമെന്നും മോദി പറഞ്ഞു.

English summary
Prime Minister Narendra Modi addressed a ‘Parivartan Maharally’ in Bundelkhand on Monday. He spoke about triple talaq as well as the Samajwadi Party’s ongoing family dispute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X