കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വീണ്ടും വില കൂടി, വൈറ്റ് ഹൗസ് പിന്നില്‍

Google Oneindia Malayalam News

ദില്ലി: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസിനെയും പിന്തള്ളി. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നാലാമത്തെ നേതാവാണ് ഇപ്പോള്‍ മോദി. ട്വിപ്ലോമസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.

അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയാണ് ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മുമ്പന്‍. മാര്‍പ്പാപ്പയും ഇന്തോനേഷ്യന്‍ പ്രസിഡണ്ട് സുസിലോ യുധോയോനാ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലാമതും വൈറ്റ് ഹൗസ് അഞ്ചാമതുമാണ്.

modi-twitter

2014 ലോക്‌സഭ തിരഞ്ഞെടുപ്പാണ് ഓണ്‍ലൈനില്‍ നരേന്ദ്ര മോദിയുടെ പ്രശസ്തി കുത്തനെ കൂട്ടിയത്. മോദി നയിച്ച ബി ജെ പി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 4,984,379 പേരാണ് മോദിയെ ഫോളോ ചെയ്യുന്നത്. വൈറ്റ് ഹൗസ് അക്കൗണ്ടിന് 4,980,910 ഫോളോവേഴ്‌സുണ്ട്. 43 മില്യണ്‍ ആളുകളാണ് യു എസ് പ്രസിഡണ്ടിനെ പിന്തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള പോപ്പിന് 14 മില്യണ്‍ ഫോളോവേഴ്‌സുണ്ട്.

ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ട്വിറ്ററില്‍ പോപ്പ് ഫ്രാന്‍സിസാണ് ഏറ്റവും സ്വാധീനം ചെലുത്തുന്നതെന്നാണ് കണക്കുകള്‍. സ്പാനിഷ് ഭാഷയിലാണ് പോപ്പിന്റെ പോസ്റ്റുകള്‍. ശരാശരി പതിനായിരം തവണയെങ്കിലപം പോപ്പിന്റെ ഓരോ ട്വീറ്റുകളും റീ ട്വീറ്റ് ചെയ്യപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ട്വിറ്റര്‍ ഹാന്‍ഡിലുകളിലൊന്നാണ് മോദി. ശശി തരൂര്‍. അരവിന്ദ് കെജ്രിവാള്‍, സുബ്രഹ്മണ്യം സ്വാമി എന്നിങ്ങനെ പോകുന്നു ട്വിറ്ററില്‍ സജീവമായ രാഷ്ട്രീയ നേതാക്കളുടെ നിര.

English summary
Indian Prime Minister Narendra Modi, who is the fifth most "followed" world leader on Twitter, has overtaken the White House in terms of number of followers on the micro blogging site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X