Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി മുസ്ലീങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; അല്‍ഖ്വയ്ദ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി അല്‍ഖാഇദയുടെ വീഡിയോ സന്ദേശം. ഇന്റലിജന്‍സ് ബ്യൂറോയാണ് സന്ദേശം പുറത്ത് വിട്ടത്. ഫ്രാന്‍സില്‍ നിന്ന് ബംഗ്‌ളാദേശിലേക്ക് ചിത കെട്ടടങ്ങില്ല', എന്ന് പേരിലാണ് വിഡിയോ പുറത്തുവന്നത്.

അല്‍ഖ്വയ്ദയുടെ തലവന്‍ അസിം ഉമര്‍ പുറത്തുവിട്ടതെന്ന് അവകാശപ്പെടുന്ന വീഡിയോയിലാണ് മോദിയുടെ പേരും പരാമര്‍ശിച്ചിട്ടുള്ളത്. മോഡി എപ്പോഴും മുസ്‌ലിം വിരുദ്ധതയാണെന്നാണ് കാണിച്ചിട്ടുള്ളത് എന്നാണ് അല്‍ഖ്വയ്ദയുടെ നിരീക്ഷണം.

modi1.jpg -Properties

.ഷാര്‍ലി എബ്ദോ മാസികയയെയും ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട് ബ്ലോഗര്‍ അവിജിത് റോയിയും കുറിച്ചും വീഡിയോയില്‍ പരമാര്‍ശിക്കുന്നുണ്ട് . കൂടാതെ അവിജിത് റോയിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും അല്‍ഖാഇദ ഏറ്റെടുത്തിരുന്നു.

ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്)യുടെയും നയങ്ങള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, ഷാര്‍ലി എബ്ദോയുടെലേഖനം ഇവയിലുടെയെല്ലാം മോഡി മുസ്ലീങ്ങള്‍ക്കെതിരായി യുദ്ധം ചെയ്യുകയാണെന്നും അല്‍ഖ്വയ്ദ പറയുന്നു. എന്നാല്‍ വിഡിയോയുടെ ആധികാരികതയെ കുറിച്ച് പരിശോധിച്ച് വരികയാണെന്നും ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+