കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കൻ പ്രസിഡന്റിന്റെ അതേ ഗതി മോദിക്കും നേരിടേണ്ടി വരും;തൃണമൂൽ എംഎൽഎ

Google Oneindia Malayalam News

കൊൽക്കത്ത;ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ അതേ ഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുമെന്ന് തൃണമൂൽ എം എൽ എ ഇദ്രിസ് അലി.കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തതിനെ തുടർന്നാണ് ഇദ്രിസ് അലിയുടെ പരാമർശം.സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ജനങ്ങളുടെ പ്രതിഷേധം ആളിപടർന്നിരുന്നു. തുടർന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ച് കയറുകയും പ്രസിഡന്റിന് അവിടെ നിന്ന് രക്ഷപ്പെട്ട് ഓടേണ്ടിയും വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു എംഎൽഎയുടെ പ്രതികരണം.

 narendra-modi-1576486180-1

ജൂലൈ 11ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. മമത ബാനർജിയെ ക്ഷണിക്കാത്തത് അനീതിയാണെന്നും അവർ റെയിൽവേ മന്ത്രിയായിരിക്കെയാണ് പദ്ധതിക്ക് തുടക്കമിട്ടതാണെന്നും അലി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിലേക്ക് സംസ്ഥാന സർക്കാരിൽ നിന്നുള്ള പ്രമുഖരെ ക്ഷണിക്കാത്തത് തൃണമൂൽ കോൺഗ്രസിനിടയിൽ അതൃപ്തി രൂക്ഷമായിരിക്കുകയാണ്.

ദിലീപ് കേസ്; ആ ചിത്രം പോലീസ് ഉണ്ടാക്കിയ ഫോട്ടോഷോപ്പ്;എതിരാളി ശക്തനെങ്കിൽ അങ്ങനെയൊക്കെ ചെയ്യും';ആർ ശ്രീലേഖദിലീപ് കേസ്; ആ ചിത്രം പോലീസ് ഉണ്ടാക്കിയ ഫോട്ടോഷോപ്പ്;എതിരാളി ശക്തനെങ്കിൽ അങ്ങനെയൊക്കെ ചെയ്യും';ആർ ശ്രീലേഖ

നേരത്തെ, വിക്ടോറിയ സ്മാരകത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ നിന്ന് മമത ബാനർജിയെ ഒഴിവാക്കിയിരുന്നു. കേന്ദ്രസർക്കാർ ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ഇതിനോട് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചത്.എന്നാൽ, സംസ്ഥാന സർക്കാർ പരിപാടികളിലേക്ക് ബി ജെ പി എം എൽ എമാരെയും എം പിമാരെയും ക്ഷണിക്കാത്തത് ബി ജെ പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു രീതി തൃണമൂൽ കോൺഗ്രസ് ആണ് തുടങ്ങിവെച്ചതെന്നും അവർ വിമർശിച്ചു.

മഞ്ജു മാറ്റിപിടിച്ച ലുക്ക് ഭാവന ഏറ്റെടുത്തോ? ഇവിടെ ഏത് ലുക്കും വഴങ്ങുമല്ലോ..പൊളി ചിത്രങ്ങൾ

English summary
Modi will face the same fate as Sri Lankan President: Trinamool MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X