മകളുടെ ഫോട്ടോ ഷെയര്‍ ചെയ്ത് പിന്തുണ തേടി ഷമി.. ഒപ്പം തന്നെ ഉണ്ടാകുമെന്ന് ആരാധകര്‍!!

  • Written By: Desk
Subscribe to Oneindia Malayalam

ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ ചില്ലറ ആരോപണങ്ങളൊന്നുമല്ല ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയത്. തന്നെ ഷമിയും കുടംബവും പീഡിപ്പിക്കുന്നു എന്നായിരുന്നു ആദ്യ ആരോപണം. ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പാക്കിസ്ഥാനി യുവതികളുമായി ചേര്‍ന്ന് മാച്ച് ഫിക്സിങ്ങ് നടത്തിയെന്നും ആരോപണം ഉന്നയിച്ചു. അവിഹിത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന സോഷ്യല്‍ മീഡിയാ ചാറ്റുകളും പുറത്തുവിട്ടു. ഒടുവില്‍ തെളിവുകള്‍ ഉള്‍പ്പെടെ കേസും കൊടുത്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ പോലീസ് അന്വേഷണവും തുടങ്ങി. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് ഷമി തന്നെ രംഗത്തെത്തി. ഹസിന്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും ഭാര്യയോട് പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ഒരുക്കമാണെന്നും ഷമി പറഞ്ഞു. ഇതിനിടയില്‍ ഷമിയും ഭാര്യയും തമ്മില്‍ സാമ്പത്തിക പ്രശ്നങ്ങളാണെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ കത്തുന്നതിനിടയില്‍ മകളുടെ ഫോട്ടോ ഷെയര്‍ ചെയ്ത് ആരാധകരുടെ പിന്തുണ തേടിയിരിക്കുകയാണ് ഷമി.

ചോക്ലേറ്റ് ലവര്‍ നിന്നെ മിസ് ചെയ്യുന്നു

ട്വിറ്ററിലൂടെയാണ് താരം മകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കുറേ ചോക്ലറ്റേറ്റുകള്‍ക്ക് നടുവില്‍ ഇരിക്കുന്ന മകളുടെ ചിത്രമാണ് ഷമി പങ്കുവെച്ചത്. ചോക്ലേറ്റ് ലവര്‍.. നിന്നെ ഞാന്‍ മിസ് ചെയ്യുന്നുവെന്നും ഷമി കുറിച്ചു. അവിഹിത ബന്ധങ്ങളടക്കം ഷമിക്കെതിരെ ഭാര്യ ഹസിന്‍ ഉന്നയിച്ചിരുന്നെങ്കിലും മകള്‍ക്ക് വേണ്ടി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ തയ്യാറാണെന്ന് ഷമി പറഞ്ഞിരുന്നു.
വിവാദങ്ങള്‍ക്കിടയിലും മകളുടെ ചിത്രം പങ്കുവെച്ചതോടെ ഷമിയെ പിന്തുണച്ച് നിരവധി താരങ്ങള്‍ പോസ്റ്റിന് താഴെ പ്രതികരിച്ചു. നേരത്തെ ഹസിന്‍റെ പിതാവും ഷമിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഷമി നല്ലൊരു ഭര്‍ത്താവും മരുമകനും ആയിരുന്നെന്നും ഇരുവര്‍ക്കുമിടയിലെ പ്രശ്നം എന്താണെന്ന് വ്യക്തമല്ലെന്നുമായിരുന്നു ഹസിന്‍റെ അച്ഛന്‍ മുഹമ്മദ് പറഞ്ഞിരുന്നത്.

പിന്തുണയുമായി ധോനിയും കപില്‍ദേവും

പിന്തുണയുമായി ധോനിയും കപില്‍ദേവും

ഇതിനിടയില്‍ രാജ്യത്തേയും ഭാര്യയേയും വഞ്ചിക്കാന്‍ ഷമിക്ക് സാധിക്കില്ലെന്ന പ്രസ്താവനയുമായി ധോനിയും രംഗത്തതെത്തി. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അവരുടെ സ്വകാര്യ ജീവിതമാണ്. അതില്‍ അഭിപ്രായം പറയാന്‍ നമുക്ക് അവകാശമില്ല. മാധ്യമങ്ങള്‍ അനാവശ്യമായി അവരുടെ ജീവിതത്തില്‍ കയറി ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ധോനി ആവശ്യപ്പെട്ടു. ഷമിക്കെതിരായ ആരോപണങ്ങള്‍ ഇപ്പോള്‍ മാത്രം ഉന്നയിക്കുന്നത് സംശയാസ്പദമാണെന്നായിരുന്നു കപില്‍ ദേവിന്‍റെ പ്രതികരണം. ഷമിക്കെതിരെ മാച്ച് ഫിക്സിങ്ങ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇന്ത്യന്‍ ടീമിലെ താരത്തിന്‍റെ സ്ഥാനവും പരുങ്ങലില്‍ ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം പുറപ്പെട്ടതിന്‍റേയും തിരിച്ചെത്തിയതിന്‍റെയും യാത്രാവിവരങ്ങള്‍ പൊലീസ് കഴിഞ്ഞദിവസം ബിസിസിയില്‍ നിന്നും ചോദിച്ചിരുന്നു.

സാമ്പത്തികം തന്നെയാണോ പ്രശ്നം?

സാമ്പത്തികം തന്നെയാണോ പ്രശ്നം?

ഇരുവരും തമ്മില്‍ ഉള്ളത് സാമ്പത്തിക പ്രശ്നങ്ങളാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.ഉത്തര്‍പ്രദേശില്‍ ഷമി വാങ്ങിയ 60 ഏക്കര്‍ സ്ഥലത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നായിരുന്നു വാര്‍ത്തകള്‍. 12 കോടി രൂപയ്ക്കാണ് ഈ സ്ഥലം ഷമി വാങ്ങിയത്. ഇവിടെ സ്പോര്‍ട്സ് അക്കാദമി തുടങ്ങാനായിരുന്നു ഷമിയുടെ ആഗ്രഹം. എന്നാല്‍ ഇതിനെ ഹസിന്‍ എതിര്‍ത്തിരുന്നെന്നും ഇതാണ് ഷമിക്കെതിരെ തിരിയാന്‍ ഹസിനെ പ്രേരിപ്പിച്ചതെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഹസിനോട് മാധ്യമ പ്രവര്‍ത്തകര്‍ ഇന്നലെ പ്രതികരണം ആരാഞ്ഞപ്പോള്‍ അവര്‍ മാധ്യമങ്ങളോട് നിയന്ത്രണം വിട്ട് പെരുമാറുകയും അസഭ്യം പറയുകയുമാണ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരോട് ആക്രോശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയിലും കാമുകി

ദക്ഷിണാഫ്രിക്കയിലും കാമുകി

എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഷമിക്കെതിരെ ഹസിന്‍ പുതിയ അവിഹിതബന്ധം ആരോപിച്ചെത്തി. ഈ വര്‍ഷം ആദ്യമുണ്ടായ ദക്ഷിണാഫ്രിക്കയിലെ ഏകദിന ടെസ്റ്റ് പരമ്പരയുടെ സമയത്ത് ഷമിക്ക് ദക്ഷിണാഫ്രിക്കക്കാരിയായ യിവതിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹസിന്‍റെ ആരോപണം.
ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പാകിസ്താന്‍കാരിയായ യുവതിയില്‍ നിന്നും പണം വാങ്ങി ഒത്തുകളിച്ചുവെന്നും നേരത്തെ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. സെക്‌സ് റാക്കറ്റുമായി ഷമിക്ക് ബന്ധമുണ്ടെന്നും ഷമിക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുന്ന ആളുകളുടെ പേരും ഹസിന്‍ വെളിപ്പെടുത്തുകയുണ്ടായിരുന്നു. ഷമിയുടെ സോഷ്യല്‍മീഡിയാ ചാറ്റുകളും ഹസിന്‍ പുറത്തുവിട്ടിരുന്നു. ഇതോടെ ഷമിയുടെ ഫോണ്‍ കൊല്‍ക്കത്ത പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നടുറോഡില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് ഷമിയുടെ ഭാര്യ

വിസ്മയിപ്പിക്കുന്ന ഐക്യൂ ലെവൽ... സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രത്യേകതകൾ ഇതൊക്കെയായിരുന്നു!!

ആക്സിഡന്റിൽ അറ്റുപോയ കാൽ അതേ രോഗിക്ക് തലയണയാക്കുന്ന യോഗിയുടെ യുപി മോഡൽ.. ഞെട്ടിക്കുന്ന വീഡിയോ കാണാം!


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mohammed shami post his daughters photo in twitter

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്