2 കുട്ടികളുടെ അമ്മയും 21കാരനായ കാമുകനും വിവാഹം കഴിക്കാനായി ക്ഷേത്രത്തില്‍;പണി കൊടുത്തത് പൂജാരിയും
രണ്ട് മാസമായി പ്രണയത്തിലായിരുന്ന സ്ത്രീയെയും യുവാവിനെയും ജനുവരി 30 മുതല്‍ കാണാനില്ലായിരുന്നു.
ഭോപ്പാല്‍: വിവാഹം കഴിക്കാനായി ക്ഷേത്രത്തിലെത്തിയ രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെയും 21കാരനായ കാമുകനെയും പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഭോപ്പാലിലെ ശ്രീ ബുദ്ധി മാതാ ക്ഷേത്രത്തില്‍ വിവാഹം കഴിക്കാനെത്തിയവരെയാണ് ക്ഷേത്ര പൂജാരി പോലീസില്‍ ഏല്‍പ്പിച്ചത്.
മധ്യപ്രദേശിലെ കത്‌നി ജില്ലയില്‍ നിന്നുള്ളവരാണ് ഇരുവരും. രണ്ട് മാസമായി പ്രണയത്തിലായിരുന്ന സ്ത്രീയെയും യുവാവിനെയും ജനുവരി 30 മുതല്‍ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരുടെയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കത്‌നിയിലെ ജിന്‍ജാരി പ്രദേശത്ത് താമസിക്കുന്ന സാവിത്രിയും, മുര്‍വ്വാരയിലെ കേവാദ് എന്ന 21കാരനുമാണ് വിവാഹം കഴിക്കാനായി ക്ഷേത്രത്തിലെത്തിയത്.

രണ്ട് കുട്ടികളുടെ അമ്മ...
ജിന്‍ജാരി പ്രദേശത്ത് തമാസിക്കുന്ന സാവിത്രിക്ക് ആറു വയസുള്ള മകളും അഞ്ചു വയസുള്ള മകനുമുണ്ട്. ഭര്‍ത്താവായ ഗയാപ്രസാദിനും മക്കളുടെയും കൂടെയായിരുന്നു സാവിത്രി താമസിച്ചിരുന്നത്.

പ്രണയം...
ജിന്‍ജാരിക്ക് സമീപമുള്ള മുര്‍വ്വാരയിലേക്ക് രണ്ട് മാസം മുന്‍പാണ് കേവാദ് താമസത്തിനായി എത്തുന്നത്. തുടര്‍ന്നാണ് സാവിത്രിയുമായി അടുപ്പം തുടങ്ങുന്നത്.

വിവാഹം കഴിക്കാന്‍ തീരുമാനം...
പ്രണയം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടപ്പോഴാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. കാമുകനോടൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെയും മക്കളെയും ഒഴിവാക്കാന്‍ സാവിത്രി തയ്യാറായി.

കാണ്‍മാനില്ലെന്ന് പരാതി...
ജനുവരി 30നാണ് ഇരുവരും വീടുകളില്‍ നിന്ന് ഒളിച്ചോടുന്നത്. തുടര്‍ന്ന് ഇവരെ കാണ്‍മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

വിവാഹം കഴിക്കാനായി...
ജനുവരി 30ന് വീട് വിട്ടിറങ്ങിയ ഇരുവരും ഫെബ്രുവരി 2 വ്യാഴാഴ്ചയാണ് ശ്രീ ബുദ്ധി മാതാ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കാനായി എത്തുന്നത്.

പോലീസിനെ അറിയിച്ചു...
ഇരുവരുടെയും പെരുമാറ്റത്തിലും, പ്രായം സംബന്ധിച്ച രേഖകളിലും സംശയം തോന്നിയ ക്ഷേത്രത്തിലെ പൂജാരിയാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.












Click it and Unblock the Notifications