കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കുരുക്ക്; കള്ളപ്പണ കേസില്‍ വല വീശി ഇഡി, ചോദ്യം ചെയ്യുന്നു
ദില്ലി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇദ്ദേഹത്തോട് നേരത്തെ അന്വേഷണ സംഘം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊറോണ സാഹചര്യം ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണ സംഘം പട്ടേലിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിയുടെ വലംകൈ ആണ് അഹമ്മദ് പട്ടേല്‍. ശനിയാഴ്ച പകല്‍ പതിനൊന്ന് മണിയോടെയാണ് ഉദ്യോഗസ്ഥരുടെ സംഘം ദില്ലിയിലെ അഹമ്മദ് പട്ടേലിന്റെ വീട്ടിലെത്തിയത്.

Recommended Video
്സ്റ്റെര്ലിങ് ബയോടെക് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് പട്ടേലിനെ ചോദ്യം ചെയ്യുന്നത്. 65 വയസിന് മുകളിലുള്ളവര്‍ പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കൊറോണ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഹമ്മദ് പട്ടേല്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജാരാകാതിരുന്നത്. താന്‍ വീട്ടില്‍ തന്നെ തുടരുകയാണ് എന്നും പട്ടേല്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച അന്വേഷണ സംഘം അഹമ്മദ് പട്ടേലിന്റെ വീട്ടിലെത്തിയത്.
ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5000 കോടി രൂപ സ്റ്റര്‍ലിങ് ബയോടെക് വായ്പ എടുത്ത് തിരിമറി നടത്തിയെന്നാണ് ആരോപണം. തിരിച്ചടയ്ക്കേണ്ട മൊത്തം തുക 8100 ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റര്‍ലിങ് ബയോടെക് മേധാവികള്‍ക്ക് അഹമ്മദ് പട്ടേലുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന് രതുല്‍ പുരിയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. ദില്ലിയിലെയും നോയ്ഡയിലെയും ഓഫീസുകളിലും വീടുകളിലുമായിരുന്നു റെയ്ഡ്. പിപിഇ കിറ്റ് ധരിച്ചാണ് സംഘം റെയ്ഡ് നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 787 കോടി രൂപ വായ്പ എടുത്തു വഞ്ചിച്ചുവെന്നാണ് രതുല്‍ പുരിക്കെതിരായ കേസ്. വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications