കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനുകള്‍ക്ക് നേരെ കുരങ്ങന്റെ ആക്രമണം

  • By Mithra Nair
Google Oneindia Malayalam News

പാട്‌ന: മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും പകയുണ്ടാകും എന്ന് എല്ലാവര്‍ത്തും അറിയാം. മൃഗങ്ങളുടെ പകയ്ക്ക് തീവ്രതയും കൂടം. തന്റെ പ്രിയദമയെ നഷ്ടപ്പെടുത്തിയ ട്രെയിനുകള്‍ക്ക് നേരെ കുരങ്ങന്റെ ആക്രമണം.

ബീഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരങ്ങന്‍ ആക്രമണം അഴിച്ചു വിടുന്നത്. ട്രയനിന്റെ അടിയില്‍പെട്ട് തന്റെ ഇണ കൊല്ലപ്പെട്ടതോടെയാണ് കുരങ്ങ് റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന ട്രെയിന്‍ ഡ്രൈവര്‍മാരെ ആക്രമിക്കാന്‍ തുടങ്ങിയത്. സ്‌റ്റേഷനില്‍ രണ്ട് ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവര്‍മാര്‍ ആക്രമിക്കപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു.

monkey

ബീഹാറിലെ വാല്‍മീകി നഗര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിന്റെ അടിയില്‍ കുരങ്ങ് കുടുങ്ങിയത് അറിയാതെ ഡ്രൈവര്‍ എഞ്ചിന്‍ മുമ്പോട്ട് എടുക്കുകയായിരുന്നു. ഇണയെ നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ് രണ്ടാമത്തെ കുരങ്ങ് എഞ്ചിന്‍ മുറിയില്‍ ചാടിക്കയറി ഡ്രൈവറെ ആക്രമിച്ചു. ഒടുവില്‍ വോക്കിട്ടോക്കിയിലൂടെ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചാണ് ഡ്രൈവര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഈ സംഭവത്തിന് ശേഷം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മറ്റൊരു ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവറും സമാനരീതിയില്‍ ആക്രമിക്കപ്പെട്ടു. ഇതോടെ സ്‌റ്റേഷനിലെത്തുന്ന ഗുഡ്‌സ് ട്രെയിന്റെ എഞ്ചിന്‍മുറി കര്‍ശനമായും അടച്ചിരിക്കണമെന്ന് അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

English summary
Nothing adorable about this monkey in Bihar. Over the past week, a monkey in the state's West Champaran district has attacked three train drivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X