കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ജിഎസ്ടി തുണച്ചു; മൂഡീസ് ഇന്ത്യയുടെ റാങ്ക് ഉയർത്തി, വിശ്വാസ്യത ഉയർന്നെന്ന് റിപ്പോർട്ട്!

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപി സർക്കാർ ജിഎസ്ടിയെ കുറ്റം പറഞ്ഞവർ ഇത് കൂടി ഒന്നു ശ്രദ്ധിക്കണം. നോട്ട് നിരോധനത്തിന്‍റെ പേരിലും ജിഎസ്ടിയുടെ പേരിലും മോദിയെ കുരിശിലേറ്റുന്നവരെ ഞെട്ടിക്കുന്നതാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിയുടെ വെളിപ്പെടുത്തല്‍ യു എസ് റേറ്റിംഗ് സ്ഥാപനമായ മൂഡീസ് ഇൻഡ്യയുടെ റാങ്ക് ഉയർത്തിയിരിക്കുകയാണ്. അമേരിക്കൻ കമ്പനിയായ മൂഡീസ് റേറ്റിംഗ് ബി എ എ 3 യിൽ നിന്ന് ബി എ എ 2 ആയാണ് ഉയർത്തിയത്. ജിഎസ് ടി നടപ്പാക്കിയത്, ആധാർ ലിങ്കിംഗ്, കിട്ടാക്കടം ഈടാക്കാനുള്ള നടപടികൾ, ബാങ്കുകളുടെ മൂലധനടിത്തറ ശക്തമാക്കാനുള്ള നടപടികൾ തുടങ്ങി സർക്കാർ സാമ്പത്തിക രംഗത്തെടുത്ത വിവിധ നടപടികളാണ് റേറ്റിംഗ് ഉയർത്താൻ മൂഡിസിനെ പ്രേരിപ്പിച്ചതെന്നാണ് റിപോർട്ടുകൾ. 2004 നു ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ റേറ്റിംഗ് ഈ സ്ഥാപനം ഉയർത്തുന്നത്.

ദീപിക പദുകോണിന്റെ മൂക്ക് ചെത്തിക്കളയും; തലവെട്ടുന്നവർക്ക് 5 ലക്ഷം പാരിതോഷികം, സുരക്ഷ ശക്തമാക്കി!ദീപിക പദുകോണിന്റെ മൂക്ക് ചെത്തിക്കളയും; തലവെട്ടുന്നവർക്ക് 5 ലക്ഷം പാരിതോഷികം, സുരക്ഷ ശക്തമാക്കി!

സാമ്പത്തിക രംഗത്തെടുത്ത കടുത്ത നടപടികളുടെ പേരിൽ വിമർശനം നേരിടുന്ന നരേന്ദ്ര മോദി സർക്കാരിന് വീണു കിട്ടിയ ആയുധമാണ് റേറ്റിംഗ് ഉയർത്തൽ. മോദിയുടെ സാമ്പത്തിക നയങ്ങൾ വൻ പരാജയമാണെന്നുള്ള ആരോപണങ്ങൾക്കുള്ള മറുപടിയാണ് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തിയതോടെ നൽ‌കിയിരിക്കുന്നത്. ബി എസ് ഇ ഓഹരി സൂചിക ഈ വാർത്ത വന്നതോടെ രാവിലെ മുതൽ തന്നെ കുതിച്ചുയർന്നു. സെൻസെക്‌സ് ഇപ്പോൾ 343 പോയിന്റ് ഉയർന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു നിക്ഷേപ കേന്ദ്രം എന്ന നിലയിൽ ഇന്ത്യയുടെ വിശ്വാസ്യത കൂടുതൽ ഉയർത്തുന്നതാണ് മൂഡീസിന്റെ ഈ നടപടി.

രാജ്യത്തെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കും

രാജ്യത്തെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കും

ഇത് രാജ്യാന്തര നിക്ഷേപങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കഴിയുമെൻ വിദഗ്ദർ അഭിപ്രായപ്പെടുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുമെന്നത് കണക്കിലെടുത്താണ് റേറ്റിങ് ഉയര്‍ത്തിയത്. രാജ്യത്തെ കടബാധ്യത വര്‍ധിച്ചെങ്കിലും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവയ്ക്ക് ബദലാകുമെന്നും മൂഡീസ് വിലയിരുത്തുന്നു. രാജ്യം സാമ്പത്തികമായി നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനു കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന്‌ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് ഇതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. നല്ല രീതിയിൽ തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

2011 മുതൽ നെഗറ്റീവ് കാഴ്ചപ്പാട്

2011 മുതൽ നെഗറ്റീവ് കാഴ്ചപ്പാട്

2011 നവംബര്‍ മുതല്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് മൂഡീസ് നെഗറ്റീവ് കാഴ്ചപ്പാടാണ് നല്‍കിവന്നിരുന്നത്. മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയും ആസ്തിയുടെ കാര്യവും പരിഗണിക്കുമ്പോള്‍ അത്ര നല്ല നിലയിലല്ല കാര്യങ്ങള്‍. ആസ്തിനില പല കാര്യങ്ങളിലും വഷളാകുകയാണ് എന്നായിരുന്നു മൂഡിസിന്റെ ഇതിന് മുമ്പ് ഇന്ത്യയോടുണ്ടായിരുന്ന കാഴ്ചപ്പാട്. മൂഡീസ് നേരത്തെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് നാലര ശതമാനമായി താഴ്ത്തിയിരുന്നു. സ്വകാര്യ മേഖലയില്‍ സ്ഥിതി നേരെ എതിരാണ്. ശക്തമായ മാര്‍ജിന്‍, കരുതല്‍ ശേഖരം, മൂലധന അനുപാതം തുടങ്ങിയവ സ്വകാര്യ ബാങ്കുകള്‍ക്കുണ്ട്. മൂലധന അനുപാതം പാലിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ നോക്കിയിരിക്കേണ്ട സ്ഥിതിയിലാണ് പൊതുമേഖലാ ബാങ്കുകള്‍. അടിസ്ഥാന മേഖലയ്ക്ക് വന്‍തോതില്‍ വായ്പ നല്‍കുന്നതിനാല്‍ നിഷ്ക്രിയ ആസ്തിയും മറ്റും വര്‍ധിക്കുകയാണെന്നു മൂഡീസ് നേരത്തെ വിലയിരുത്തിയരുന്നു. ഇതിന് പിന്നാലെയാണ് പതിനാല് വർഷങ്ങൾക്ക് ശേഷം മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റ് ഉയർത്തിയിരിക്കുന്നത്.

സെന്‍സെക്‌സ് 382 പോയിന്റ് ഉയര്‍ന്ന് 33,388ല്‍ എത്തി

സെന്‍സെക്‌സ് 382 പോയിന്റ് ഉയര്‍ന്ന് 33,388ല്‍ എത്തി

നാണ്യപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളും , നിക്ഷേപകര്‍ക്ക് ചുവപ്പു നാട ഒഴിവാക്കിയതും വിദേശ നിക്ഷേപം വര്‍ദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ റേറ്റിംഗ് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചതായി മൂഡിസ് വ്യക്തമാക്കുന്നു. റേറ്റിംഗ് ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റുകളും എടുക്കുന്ന രാജ്യാന്തര കടമെടുപ്പിനുള്ള ചെലവ് കുറയും. ഇക്വിറ്റി മാര്‍ക്കറ്റുകളെയും ഇത് ഏറെ സ്വാധീനിക്കും. മൂഡിസിന്റെ പ്രഖ്യാപനം പുറത്തുവന്നത് ഇന്ത്യന്‍ വിപണിക്കും കരുത്തായിട്ടുണ്ട്. സെന്‍സെക്‌സ് 382 പോയിന്റ് ഉയര്‍ന്ന് 33,388ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 110 പോയിന്റിലും എത്തി.

സ്റ്റാൻഡേർഡ് ആന്‍ഡ് പൂവേഴ്സും ഫിച്ചും റേറ്റിങ് താഴ്ത്തിയിരുന്നു

സ്റ്റാൻഡേർഡ് ആന്‍ഡ് പൂവേഴ്സും ഫിച്ചും റേറ്റിങ് താഴ്ത്തിയിരുന്നു

മൂഡീസിന്റെ നടപടിയെ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി ചെയര്‍മാന്‍ ഡോ. സി രംഗരാജന്‍ സ്വാഗതം ചെയ്തു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരായ വഴിയിലൂടെയാണെന്ന് ഇതു തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മൂഡീസിന്റെ എതിരാളികളായ സ്റ്റാൻഡേർഡ് ആന്‍ഡ് പൂവേഴ്സും ഫിച്ചും കഴിഞ്ഞ ആഴ്ചകളില്‍ സമ്പദ് വ്യവസ്ഥയ്ക്കു നേരെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ് റേറ്റിംഗ് താഴ്ത്തിയിരുന്നു. ആഗോള ഏജന്‍സികളുടെ ഈ നടപടി ഇന്ത്യയില്‍ വന്‍വിമര്‍ശനത്തിനിട നല്‍കുകയും ചെയ്തു. മോര്‍ഗന്‍ സ്റാന്‍ലിയാകട്ടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതിയുണ്ടാകില്ലെന്നാണു വിലയിരുത്തിയത്.

വിമർശിച്ചവരെ പരിഹസിച്ച് കേന്ദ്ര ധനകാര്യമന്ത്രി

വിമർശിച്ചവരെ പരിഹസിച്ച് കേന്ദ്ര ധനകാര്യമന്ത്രി

ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസിന്റെ റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിന്‍റെ സമീപകാല പരിഷ്കാരങ്ങളെ വിമർശിച്ചവരെ പരിഹസിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയും രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളും മറ്റും അംഗീകരിക്കപ്പെട്ടുവെന്നും വിമർശകർ ഇത് കണ്ണുതുറന്ന് കാണണമെന്നും ജെയ്റ്റ്ലി പറഞ്ഞു. ഇന്ത്യയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയപ്പോൾ ഏറെപ്പേരാണ് അതിനെ എതിർത്തത് അതിലേറെപ്പേർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അത്തരക്കാർ അവരുടെ നിലപാടിനേക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും ജെയ്റ്റ്ലി പറഞ്ഞു. നോട്ട് നിരോധനവും ചരക്കു സേവന നകുതിയുമെല്ലാം രാജ്യത്തിന്‍റെ നന്മയ്ക്ക് ഉതകുന്ന നടപടികളാണെന്ന് ജനം പൂർണമായും അംഗീകരിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Moody's Investors Service raised India's sovereign rating for the first time since 2004, overlooking a haze of short-term economic uncertainties to bet on the nation's prospects from a raft of policy changes by Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X