ഇന്ത്യയില്‍ മദ്യപിച്ച് വിമാനം പറത്താനെത്തിയത് 43 പൈലറ്റുമാര്‍
ദില്ലി: ഇന്ത്യയില്‍ മുമ്പെങ്ങുമില്ലാത്തവിധം പൈലറ്റുമാരില്‍ മദ്യപാനശീലം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറെ കൃത്യതയുണ്ടായിരിക്കേണ്ട ജോലിസമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കഴിഞ്ഞദിവസം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2015ല്‍ മാത്രം 43 പൈലറ്റുമാരാണ് മദ്യപിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഈ വര്‍ഷം 13 പൈലറ്റുമാരെയും മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളിലെ പൈലറ്റുമാരിലാണ് മദ്യപാനാസക്തി കൂടുതലായി കാണുന്നത്.

2013ന് ശേഷം 38 പൈലറ്റുമാരാണ് ജെറ്റ് എയര്‍വെയ്‌സില്‍ പിടികൂടപ്പെട്ടത്. ഇന്‍ഡിഗോ വിമാനത്തില്‍ 25പേരെയും പിടികൂടി. വിമാനം പറത്തുന്നതിന് തൊട്ടുമുന്‍പ് നടത്തുന്ന ബ്രീത്ത് അനലൈസിങ് ടെസ്റ്റിലൂടെയാണ് മദ്യപിച്ചവരെ കണ്ടെത്തുന്നത്. വിമാനയാത്രയ്ക്കു തൊട്ടുമുന്‍പ് പൈലറ്റുമാരെയും കാബിന്‍ ക്രൂ മാരെയും ബ്രീത്ത് അനലൈസിങ് ടെസ്റ്റിന് വിധേയമാക്കണമെന്നാണ് നിയമം.
നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമം തെറ്റിച്ചാല്‍ മൂന്നു മാസത്തേക്ക് പൈലറ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടേക്കാം. രണ്ടാം തവണയും നിയമം തെറ്റിച്ചാല്‍ മൂന്നു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. തെറ്റ് മൂന്നാം വട്ടവും ആവര്‍ത്തിച്ചാല്‍ പൈലറ്റിന്റെ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കാനാണ് വ്യവസ്ഥ.












Click it and Unblock the Notifications