മകളെ കണ്‍മുന്നില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു, തടയാന്‍ ശ്രമിച്ച യുവതിയ്ക്ക് സംഭവിച്ചത്

  • By: Sanviya
Subscribe to Oneindia Malayalam

മുംബൈ: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത് ഞെട്ടിക്കും. 25 വയസുകാരനായ ദീപക് ജെതാണ് പെണ്‍കുട്ടിയെ അമ്മയുടെ മുമ്പില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

സംഭവത്തില്‍ അമരാവതി ഹരിജാന്‍ ഇപ്പോള്‍ മുംബൈയിലെ മസിന ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ശരീരത്തിന്റെ 94 ശതമാനവും കത്തിയെരിഞ്ഞെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 14നാണ് സംഭവം. ബന്ധ്രയിലെ ഗണേഷ് നഗറിലാണ് സംഭവം.

 മകളുടെ ശരീരത്തിലേക്കും

മകളുടെ ശരീരത്തിലേക്കും

രാവിലെ 11 മണിക്കാണ് സംഭവം. വീടിന് പുറത്തിരിക്കുമ്പോഴാണ് യുവാവ് അമരാവതിയുടെ മകളുടെ ശരീരത്ത് പെട്രോള്‍ ഒഴിച്ചത്. നിലവിളിച്ചുകൊണ്ട് ഓടി അകത്തേക്ക് ഓടിച്ചെന്നപ്പോഴേക്കും അമ്മയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അമരാവതിയുടെ മകള്‍ പോലീസിനോട് പറഞ്ഞു.

 ആശുപത്രിയില്‍

ആശുപത്രിയില്‍

സംഭവത്തില്‍ പൊള്ളലേറ്റ അമരാവതിയുടെ രണ്ടു മക്കളെ ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിലെ 35 ശതമാനത്തോളം കത്തിയെരിഞ്ഞതായി പോലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

സംഭവത്തില്‍ ദീപക് ജെത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കാണണമെന്നും തന്റെയും കുടുംബത്തെയും ഈ അവസ്ഥയിലാക്കിയ അയാള്‍ തന്നെ ആശുപത്രി ബില്ല് അടയ്ക്കണമെന്ന് അമരാവതി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വര്‍ഷം മുമ്പ്

ഒരു വര്‍ഷം മുമ്പ്

ഒരു വര്‍ഷം മുമ്പ് അയല്‍വാസിയായ ഇയാള്‍ അമരാവതിയുടെ മക്കളെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

English summary
Mother who stood up to sex pest set ablaze.
Please Wait while comments are loading...