• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

9 സീറ്റ് നേടിയില്ലെങ്കില്‍ ഭരണം താഴെ; ലക്ഷ്യത്തിലെത്താന്‍ ബിജെപിക്ക് മുന്നില്‍ നിരവധി വെല്ലുവിളികള്‍

ഭോപ്പാല്‍: 27 നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് രാജസ്ഥാനിലെ രാഷ്ട്രീയ കക്ഷികള്‍. കൊറോണ വൈറസ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയുള്ള യോഗങ്ങളും പ്രചാരണങ്ങളുമാണ് പൊടിപൊടിച്ചു കൊണ്ടിരിക്കുന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതിനാല്‍ ഈ വര്‍ഷം തന്നെ മധ്യപ്രദേശിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണത്തിന്‍റെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ തന്നെ ഇരു പാര്‍ട്ടികളും വലിയ തന്ത്രങ്ങളാണ് അണിയറയില്‍ ആവിഷ്കരിക്കുന്നത്. നിരവധി വെല്ലുവിളികളും പാര്‍ട്ടികള്‍ക്ക് അതിജീവിക്കേണ്ടതുണ്ട്.

22 എംഎല്‍എമാരുമായി

22 എംഎല്‍എമാരുമായി

22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണത്. തുടര്‍ന്ന് 107 അംഗങ്ങളുടെ പിന്തുണയില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരികയും ചെയ്തു.

ഉദാരമായ സമീപനം

ഉദാരമായ സമീപനം

കോണ്‍ഗ്രസില്‍ നിന്നും എത്തിയവരോട് ഉദാരമായ സമീപനമായിരുന്നു ചൗഹാന്‍ സ്വീകരിച്ചത്. മന്ത്രിസഭാ വികസനത്തിലും വകുപ്പ് വിഭജനത്തിലും അവര്‍ക്ക് വലിയ പങ്കാളിത്തവും പ്രാധാന്യവും ലഭിച്ചു. ബിജെപിയിലെ പല മുതിര്‍ന്ന നേതാക്കളേയും അവഗണിച്ചു കൊണ്ടായിരുന്നു സിന്ധ്യ അനുകൂലികളോടുള്ള ഈ ഉദാരസമീപനം.

 ബിജെപി ഒരുങ്ങുന്നത്

ബിജെപി ഒരുങ്ങുന്നത്

ഉപതിരഞ്ഞെടുപ്പിലും ഭൂരിപക്ഷം മണ്ഡലങ്ങളിലും കോണ്‍ഗ്രസില്‍ നിന്ന് എത്തിയവരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

ഇതോടെ ബിജെപിക്ക് അകത്ത് തന്നെ പ്രശ്നങ്ങള്‍ തലപ്പൊക്കാന്‍ തുടങ്ങി. പാര്‍ട്ടി നേതൃത്വത്തിന്‍റെ നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് നേതാക്കള്‍ രംഗത്ത് എത്താന്‍ തുടങ്ങി.

ആശങ്ക

ആശങ്ക

പ്രേമചന്ദ്ര ഗുഡ്ഡു, ബാലേന്ദു ശുക്ല തുടങ്ങിയ നേതാക്കള്‍ മറുകണ്ടം ചാടി കോണ്‍ഗ്രസില്‍ എത്തുകയും ചെയ്തു. പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ ഈ അസംതൃപ്തി ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോയെന്ന ആശങ്ക ബിജെപിക്കുണ്ട്. തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും തരത്തിലുള്ള പാളിച്ചകള്‍ സംഭവിച്ചാല്‍ ഭരണം താഴെ പോവും.

230 അംഗ നിയമസഭയില്‍

230 അംഗ നിയമസഭയില്‍

230 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണയാണ് വേണ്ട്. ഇപ്പോള്‍ 107 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കേണ്ടതുണ്ട്. മറിച്ച് സംഭവിച്ചാല്‍ ഭരണം താഴെ പോവും. അതിനാലാണ് പാര്‍ട്ടിയിലെ ഇത്തരം അസ്വാരസ്യങ്ങള്‍ ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.

പട്ടിക തയ്യാറാക്കാന്‍

പട്ടിക തയ്യാറാക്കാന്‍

ഈ സാഹചര്യത്തിലാണ് അസംതൃപ്തരും പ്രകോപിതരുമായ നേതാക്കളുടെ പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്തം ഡിവിഷണൽ ഓർഗനൈസേഷൻ മന്ത്രി ശൈലേന്ദ്ര ബറുവയ്ക്ക് പാര്‍ട്ടി കൈമാറിയിരിക്കുന്നത്. ബറുവ തന്റെ റിപ്പോർട്ടിനൊപ്പം പട്ടിക തയ്യാറാക്കി പാർട്ടിക്ക് സമർപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമതരുടെ സഹായത്തോടെ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതിനുശേഷം പ്രകോപിതനായ ഉമാ ഭാരത് പ്രതീക്ഷിച്ചിരു

മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം പലരും ഇപ്പോഴും അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മിക്ക മണ്ഡലങ്ങളിലും പ്രാദേശിക നേതൃത്വത്തിലും പാര്‍ട്ടിയോടുള്ള എതിര്‍പ്പ് ശക്തമാണ്. വരും ദിനങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ഇവരുമായി നേരിട്ട് ചര്‍ച്ച ചെയ്തേക്കും.

ഉമാഭാരതി

ഉമാഭാരതി

മലേരയില്‍ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എയെ പ്രദ്യുമാൻ സിംഗ് ലോധിയെ ബിജെപിയിലേക്ക് കൊണ്ടുവന്ന് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചെയർമാനാക്കിയതിലൂടെ ഉമാ ഭാരതിയുടെ അതൃപ്തി നീങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. മലേരിയയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉമാഭാരതി മത്സരിച്ചേക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.

അനുനയനം

അനുനയനം

അന്തരിച്ച കൈലാഷ് ജോഷിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും ബാഗ്ലിയിൽ പോയിരുന്നു. ജോഷിയുടെ മകനും മുൻ മന്ത്രിയുമായ ദീപക് ജോഷിയെ അനയിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ തന്‍റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് അദ്ദേഹത്തിന് ഇപ്പോഴും ആശങ്കയുണ്ട്.

കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്

കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്

ബിജെപിയിലെ ഇത്തരം പ്രശ്നങ്ങളില്‍ കണ്ണും നട്ട് കോണ്‍ഗ്രസ് ഇപ്പുറത്ത് ഇരിപ്പുണ്ട്. നേതാക്കളുടെ അതൃപ്തി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ചില ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്.

ഗള്‍ഫ് മേഖലയില്‍ യുഎഇ കുതിക്കുമോ; ഇസ്രായേല്‍-യുഎഇ കരാറിന്‍റെ സാമ്പത്തിക നേട്ടങ്ങള്‍ ഇങ്ങനെ

English summary
mp by election; disgruntled leaders a big challenge for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X