കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് മുഖ്യമന്ത്രി നിരാഹാര സമരത്തിൽ!!! സമാധാനം സ്ഥാപിക്കുവരെ ഉപവാസം തുടരും!!!

കർഷകരുടെ പലിശ എഴുതി തള്ളി

  • By Ankitha
Google Oneindia Malayalam News

ഭോപാൽ: മധ്യപ്രദേശിൽ സമാധാനം പുനഃസ്ഥാപിക്കും വരെ നിരാഹാര സമരം നടത്തുമെന്ന് മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാൻ .ഇന്നു മുതൽ പ്രശ്നം പരിഹരിക്കുന്ന ദിനം വരെ സമരം തുടുമെന്നനും ചൗഹാൻ അറിയിച്ചു. ഭോപാലിലെ ദസ്​റ മൈതാനിലാണ്​ ചൗഹാനും ഭാര്യ സാധ്​നയും നിരാഹാരമിരിക്കുന്നത്​.എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നു വിഷയത്തിൽ പരിഹാരം കാണണമെന്നും കർഷകർ അറിയിച്ചു.

sivaraj singh chuhan

നമ്മളെല്ലാം മണ്ണിന്റെ മക്കളാണ് പിന്നെയെന്തിനാണ് ആക്രമണങ്ങൾ അഴിച്ചു വിടുന്നത്.. അക്രമങ്ങൾ അവനവനെ തന്നെയാണ്​ ബാധിക്കുകയെന്നും ചൗഹാൻ ട്വീറ്ററിലൂടെ അറിയിച്ചിരുന്നു. കൂടാതെ കർഷകരുടെ പ്രശ്​നങ്ങൾക്ക്​ തന്നോട് നേരിട്ടു കണ്ട് അറിയിക്കാമെന്നും ചൗഹാൻ അറിയിച്ചു.കൂടാതെ കടങ്ങൾ തിരിച്ചടക്കാത്തവരുടെ പലിശ എഴുതി തള്ളാനും സർക്കാർ തിരുമാനിച്ചിട്ടുണ്ട്.അതേസമയം, കർഷക കടങ്ങൾ എഴുതി തള്ളാനാകില്ലെന്ന്​ കൃഷിമന്ത്രി അറിയിച്ചിട്ടുണ്ട്.

ചൗഹാൻ നാടകം കളി നിർത്തണമെന്നും കർഷകരുടെ മരണത്തിന്​ ഉത്തരവാദിയായ മുഖ്യമന്ത്രി സ്​ഥാനത്തിന്​ അർഹനല്ലെന്നും പ്രതിപക്ഷമായ കോൺഗ്രസ്​ ആരോപിച്ചു. അതിനിടെ കർഷക കലാപം ഭോപ്പാലിവും വ്യാപിച്ചിട്ടുണ്ട്. കർഷകർ ട്രാക്കുകൾ തീയിട്ടു നശിപ്പിച്ചു. കാർഷികോൽപന്നങ്ങൽക്ക് സ്ഥിര വില നൽകണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിൽ ദിവസങ്ങളായി കർഷകർ പ്രക്ഷോഭം നടത്തി വരുകയാണ്. പ്രക്ഷോഭകർക്കു നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടിരുന്നു.

English summary
Mandsaur, the epicentre of farmers' agitation in Madhya Pradesh, was peaceful on Friday but the violent protests reached the doorsteps of the capital Bhopal even as Chief Minister Shivraj Singh Chouhan announced an indefinite fast from Saturday for restoration of peace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X