മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടഭ്യര്‍ഥിച്ചത് വിനയായി, ജനരോക്ഷത്തില്‍ പകച്ച് ചൗഹാന്റെ ഭാര്യ
Recommended Video

മധ്യപ്രദേശ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുടിവെള്ള പ്രശ്നത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യക്ക് നേരെ രോക്ഷപ്രകടനവുമായി പൊതുജനം. മന്ത്രി പത്‌നിമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കായി വോട്ടു തേടുന്നത് സാധാരണമാണെങ്കിലും ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സാധനയ്ക്ക് ഇത്തവണ വോട്ടുതേടിയപ്പോള്‍ ലഭിച്ചത് അസാധാരണമായ പ്രതികരണമാണ്.
- सवाल नंबर 24 -
— Office Of Kamal Nath (@OfficeOfKNath) November 12, 2018
मामा जी ,आपने पूरे प्रदेश को बदहाली के कगार पर ला खड़ा किया, मगर क्या अपने ख़ुद के गाँव का ख्याल भी नहीं रख सकते थे ?
आप तो ठीक है,अब साधना भाभी को भी रेहटी की जनता पीने का पानी तक उपलब्ध न कराने को लेकर उलाहना दे रही है ।
शर्म करो।
1/7 pic.twitter.com/7Al6FAfHyB
ബുദ്ധിനിയില്‍ ചൗഹാനുള്ള പാഠം
ചൗഹാന്റെ നിയോജകമണ്ഡലമായ ബുദ്ധിനിയില്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നതിന്റഎ സൂചനയാണ് നല്കുന്നത്. വോട്ടഭ്യര്‍ത്ഥിക്കാന്‍ ചെന്ന സാധന സിങ്ങിനോട് കടുത്ത ഭാഷയിലാണ് ജനങ്ങള്‍ പ്രതികരിച്ചത്.2003ല്‍ ശിവരാജ് സിങ് ചൗഹാന്‍ 1,28,730 വോട്ടുകള്‍ക്ക ജയിച്ച മണ്ഡലമാണ് ബുദ്ധിനി.

ഭാര്യയെ ചോദ്യം ചെയ്ത് വോട്ടര്‍മാര്‍
ഇത്തവണയും ചൗഹാന്‍ വിജയിക്കാന്‍ സാധന സിങ് മണ്ഡലത്തില്‍ വീടുവീടാന്തരം വോട്ടുതേടിയിറങ്ങിയിരുന്നു. മണ്ഡലത്തിലെത്തിയതോടെ സാധനയെ ജനങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ഒരു വനിത കുടിവെള്ളം തരാത്ത ചൗഹാന് എന്തിന് വോട്ട് നല്‍കണമെന്ന് ചോദിച്ചു.മണ്ഡലത്തില്‍ കനത്ത കുടിവെള്ള ദൗര്‍ലഭ്യമാണ് നേരിടുന്നത്.തിരഞ്ഞെടുപ്പ് കാലത്ത് എല്ലാം നല്കുമെന്ന് പറയുന്ന നിങ്ങള്‍ ഈ ദിവസമ വരെ യാതൊരു വാഗ്ദാനവും നിറവേറ്റിയില്ലെന്നും വെള്ളം കിട്ടാതെ ഞങ്ങള്‍ മരിക്കുമെന്നും അവര്‍ പറയുന്നു.

അണയാതെ പ്രതിഷേധത്തീ
ചുറ്റുമുള്ളവര്‍ സ്ത്രീയെ ശാന്തയാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അവര്‍ പ്രതിഷേധം തുടരുകയായിരുന്നു.സാധനയുടെ സംഘത്തിലെ ഒരംഗം സമാധാനം പാലിക്കാന്‍ പറഞ്ഞെങ്കിലും ജനം തയ്യാറായില്ല.എന്നാല്‍ ഈ സമയമെല്ലാം സാധന തികച്ചും മൗനം പാലിക്കുകയാണ്. സംഭവത്തിന്റെ വീഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കയാണ് ശിവരാജ് സിങ് ചൗഹാന്‍.












Click it and Unblock the Notifications