മധ്യപ്രദേശിൽ കർഷക സമരം തുടരുന്നു!!! കോൺഗ്രസ് എംപി 72 മണിക്കൂർ സത്യാഗ്രഹത്തിലേക്ക്!!

  • Posted By:
Subscribe to Oneindia Malayalam

ഭോപാൽ: മധ്യപ്രദേശിൽ സമാധാനം സ്ഥാപിക്കാനായുള്ള മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാന്റെ പിന്നാലെ നിരാഹാരവുമായി കോൺഗ്രസ്​ എം.പി ജ്യോതിരാദിത്യ സിന്ധ്യ. സിന്ധ്യ 72 മണിക്കൂർ സത്യാഗ്രഹ നടത്തുമെന്നു അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ജൂൺ 14 ന് സത്യാഗ്രഹം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശിലെ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണ​മെന്നാവശ്യ​പ്പെട്ടാണ്​ സത്യാഗ്രഹം.

sindhya

ഗുണ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ്​ സിന്ധ്യ. മന്ത്​സൗറിൽ പൊലീസ്​ വെടിവെപ്പിൽ കൊല്ല​പ്പെട്ട ആറ്​ കർഷകരുടെയും ബന്ധുക്കളെ സിന്ധ്യ സന്ദർശിക്കും. നേരത്തെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്​ നേതാക്കളെ മന്ത്​സൗർ സന്ദർശിക്കുന്നതിൽ നിന്നും കർഷക കുടുംബങ്ങളെ കാണുന്നതിൽ നിന്നും പൊലീസ്​ തടഞ്ഞിരുന്നു. ക്രമസമാധാനപാലനം നടപ്പാക്കാൻ സാധിക്കാത്ത ശിവ്​രാജ്​ സിങ്​ ചൗഹാന്​ മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ലെന്ന്​ ആരോപിച്ച കോൺഗ്രസ്​ സംസ്ഥാനത്ത്​ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

നിരാഹാരം അവസാനിപ്പിക്കണമെന്നു കർഷകർ!!! മധ്യപ്രദേശ് മുഖ്യമന്ത്രി ഉപവാസം അവസാനിപ്പിച്ചു!!!!

വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പേ ആലോചിച്ചത് പഴശ്ശിരാജയുടെ കഥ, വൈകാന്‍ കാരണം മമ്മൂട്ടി !!

ബി.​ജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും ചൗഹാൻ കർഷക കുടംബങ്ങളെ കാണണമെന്നും സംഭവ സ്​ഥലം സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരിക്കുന്നതിനു പകരം കർഷകരെ കണ്ട്​ അവർക്കാവശ്യമായ സഹായങ്ങൾ ചെയ്​തുകൊടുക്കുകയാണ്​ വേണ്ടത്​. ഇല്ലെങ്കിൽ കർഷകരെ പിന്തുണച്ച്​ ശിവസേന അനിശ്​ചിതകാല നിരാഹാരം തുടങ്ങുമെന്നും ശിവസേനയുടെ മാധ്യമ വാക്​താവ്​ അപൂർവ ദുബെ അറിയിച്ചിരുന്നു.

English summary
Madhya Pradesh Chief Minister Shivraj Singh Chouhan today entered second day of fasting to placate the agitated farmers who have been protesting for the last few days.
Please Wait while comments are loading...