Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്ധ്യപ്രദേശ് പോളിംഗ് ബൂത്തിലേയ്ക്ക്

ഭോപ്പാല്‍: 2013 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ മദ്ധ്യപ്രദേശ് കൂടി ഇന്ന്(2013 നവംബര്‍ 25))പോളിംഗ് ബൂത്തിലേയ്ക്ക്. കഴിഞ്ഞ രണ്ട് നിയമസഭാതെരഞ്ഞെടുപ്പിലും വിജയിച്ച് സംസ്ഥാനത്ത് ഭരണം നില നിര്‍ത്തിയത് ബിജെപിയായിരുന്നു. മൂന്നാം തവണയും അധികാരം നിലനിര്‍ത്തി മദ്ധ്യപ്രദേശ് കോണ്‍ഗ്രസിന് വിട്ട് കൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപി. ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കുമെന്ന വാശിയില്‍ മത്സരരംഗത്ത് സജീവമാണ് കോണ്‍ഗ്രസ്.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് പൊതുജനങ്ങളുടെ ഇടയിലുള്ള മതിപ്പ് വീണ്ടും ബിജെപിയെ അധികാരത്തിലെത്തിയ്ക്കുന്നതിന് സഹായിക്കുമെന്നാണ് വിലയിരു്തല്‍. ഭൂരിഭാഗം അഭിപ്രായ സര്‍വ്വേകളിലും ബിജെപിയ്ക്കാണ് വിജയ സാധ്യത കല്‍പ്പിയ്ക്കുന്നത്. കേന്ദ്രമന്ത്രി ജ്യോതിരാധിത്യ സിന്ധ്യയെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ നടക്കുന്നത്.

Madhya Pradesh

എന്നാല്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെചൊല്ലി ദിഗ് വിജയ് സിംഗും ജ്യോതിരാധിത്യ സിന്ധ്യയും തമ്മില്‍ നടക്കുന്ന വാക്‌പോര് കോണ്‍ഗ്രസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അജയ് സിംഗ് ആണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പരിഗണിയ്ക്കപ്പെടുന്നത്.

2003 ല്‍ മദ്ധ്യപ്രദേശില്‍ അധികാരമേറ്റ ബജെപിയ്ക്ക് മൂന്ന് മുഖ്യമന്ത്രിമാരെ പരീക്ഷിയ്‌ക്കേണ്ടി വന്നു. എന്നാല്‍ ശിവ്രാജ് സിംഗ് ചൗഹാന്‍ പൊതുപ്രവര്‍ത്തനരംഗത്തും ജനക്ഷേമകാര്യങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് അനുകൂലമായി വികാരം ഉണ്ടാകാന്‍ കാരണമായി.

രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചൗഹാന്‍ ഇത്തവരണ ജനവിധി തേടുന്നത്. ബുധ്‌നി, വിധിഷ എന്നീ മണ്ഡലങ്ങളാണ് ചൗഹാന്റെ മണ്ഡലങ്ങള്‍. കഴിഞ്ഞ നിമ സഭാതെരഞ്ഞെടുപ്പില്‍ ബുധ്‌നിയായിരുന്നു അദ്ദേഹത്തിന്റെ മണ്ഡലം. തോല്‍ക്കുമെന്ന് ഭയന്നാണ് ചൗഹാന്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

തന്റെ അച്ഛന്റെ മണ്ഡലമായ ചുര്‍ഹത്തില്‍ നിന്നാണ് അജയ് സിംഗ് ജനവിധി തേടുന്നത്. 2003 ല്‍ 230 അംഗ നിയമസഭയില്‍ 170 സീറ്റ് നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത. 2008 ല്‍ 143 സീറ്റ് നേടി വീണ്ടും ബിജെപി ഭരണത്തിലെത്തി. 2003 ല്‍ കോണ്‍ഗ്രസിന് 38 സീറ്റുകളാണ് നേടാനായത്. 2008ല്‍ 71 സീറ്റ് കോണ്‍ഗ്രസ് നേടി. ബഹുജന്‍ സമാജ് പാര്‍ട്ടി, ഗോണ്ട്വാന ജനതന്ത്ര പാര്‍ട്ടി (ജിജിപി) എന്നിവയാണ് മത്സരരംഗത്തുള്ള മറ്റ് രണ്ട് പാര്‍ട്ടികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+