ശശികല 'ശശി'യാവുമോ? പനീര്‍ശെല്‍വം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ? തമിഴ്നാട്ടില്‍ ട്വിസ്റ്റ്!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് ഭരണം പിടിച്ചെടുക്കാനുള്ള ശശികലയുടെ നീക്കങ്ങക്ക് ആദ്യ തിരിച്ചടി. എഐഡിഎംകെയുടെ രണ്ട് എംപിമാര്‍ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചു. കൃഷ്ണഗിരിയില്‍ നിന്നുള്ള എംപിയായ അശോക് കുമാറും നാമക്കലില്‍ നിന്നുള്ള എംപി പി ആര്‍ സുന്ദരവുമാണ് ഒപിഎസിനായി രംഗത്തുവന്നത്. കൂടാതെ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും ഒപിഎസ് പക്ഷത്തേക്ക് മാറി. ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുമെന്നും പാണ്ഡ്യരാജന്‍ പറഞ്ഞു.

ജയലളിത തോറ്റപ്പോഴും ജയിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി പരാജയപ്പെട്ടപ്പോഴും 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച നാല് എഐഡിഎംകെ എംഎല്‍എമാരില്‍ ഒരാളാണ് സുന്ദരം.

ഒപിഎസിനെതിരേ ദ്രാവിഡ കഴകം

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വൈകിപ്പിക്കുന്നതിനെതിരേ ദ്രാവിഡ കഴകം പാര്‍ട്ടി നേതാവ് കെ വീരമണി രംഗത്തുവന്നു. മുഖ്യ മന്ത്രി പനീര്‍ശെല്‍വത്തിന്റെ രാജി സ്വീകരിച്ചിട്ടും എന്തു കൊണാണ്ട് തീരുമാനം നീട്ടുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ വീരമണി ചോദിച്ചു.

രാജി സ്വീകരിച്ചാല്‍ പിന്‍വലിക്കാനാവില്ല

ഒരിക്കല്‍ രാജി സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നീടത് പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നില്ല. പനീര്‍ശെല്‍വത്തിന്റെ ആരോപണങ്ങള്‍ ഗവര്‍ണര്‍ക്കു വേറെ തന്നെ അന്വേഷിക്കാം. മറുഭാഗത്ത് ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്നവരെ ഭരണം ഏറ്റെടുക്കാന്‍ ക്ഷണിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. ആര്‍ട്ടിക്കിള്‍ 356 പ്രകാരം സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നീക്കമെന്നും വീരമണി ചൂണ്ടിക്കാട്ടി.

ചീത്തപ്പേര് മാറ്റണം

ഇപ്പോഴത്തെ പ്രതിസന്ധികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ചേ തീരൂ. നിലവില്‍ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന വിവാദങ്ങള്‍ ഗവര്‍ണറുടെ ഓഫീസിനു കളങ്കമുണ്ടായിക്കിയിട്ടുണ്ടെന്നും വീരമണി പറഞ്ഞു.

 ആരായാലും പ്രശ്‌നമില്ല

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി ആരു തന്നെയായാലും പ്രശ്‌നമില്ല. പനീര്‍ശെല്‍വമോ, ശശികലയോ മുഖ്യമന്ത്രിയാവുന്നതിനെ എതിര്‍ക്കുകയുമില്ല. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മാത്രമേ ആശങ്കയുള്ളൂവെന്നും വീരമണി വ്യക്തമാക്കി.

പാണ്ഡ്യരാജന്‍ ആദ്യമന്ത്രി

പനീര്‍ശെല്‍വം ക്യാംപിലേക്ക് കൂറുമാറുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് പാണ്ഡ്യരാജന്‍. വ്യാഴാഴ്ച ശശികല ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് പാണ്ഡ്യരാജന്‍. തമിഴ് ജനത പനീര്‍ശെല്‍വത്തിനായി ഉയര്‍ത്തിയ ശബ്ദമാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷിക്കണം

ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് എംപി സുന്ദരം ആവശ്യപ്പെട്ടു. ഞങ്ങളെല്ലാം അയ്യപ്പ ഭക്തരാണ്. ജയലളിതയുടെ മരണത്തില്‍ പല ദുരൂഹതകളുമുണ്ട്. ഇവ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം തന്നെ വേണം. അവരുടെ വസതി സ്മാരകമാക്കുകയും വേണമെന്ന് സുന്ദരം പറഞ്ഞു.

English summary
Two mp's support o panneerselvam, for tamil nadu chief mininster post.
Please Wait while comments are loading...