ധോണിയുടെ 3 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി!താരം അങ്കലാപ്പില്‍,ഫോണില്‍ രഹസ്യ ചിത്രങ്ങളും?

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. വിജയ് ഹസാരെ ട്രോഫി കളിക്കാനെത്തിയ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം താമസിച്ച ഹോട്ടലിലുണ്ടായ തീപിടിത്തത്തിനിടെയാണ് ഫോണുകള്‍ മോഷണം പോയതെന്ന് കരുതുന്നു.

Read Also: മദ്യപിച്ച് പൂസായി വീട്ടമ്മമാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം!പോലീസിനെയും തല്ലി! 3 പേര്‍ അറസ്റ്റില്‍...

Read Also: അച്ഛനും 18 തികയാത്ത മകനും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു!കൂട്ടുനിന്നത് അമ്മയും സഹോദരനും

Read Also: മുസ്ലീം സ്ത്രീകള്‍ അമുസ്ലീം ഗൈനക്കോളജിസ്റ്റിനെ കാണരുത്! മതപണ്ഡിതന്‍ ഹുദവി നിയമകുരുക്കിലേക്ക്?

മാര്‍ച്ച് 17ന് രാവിലെ ആറു മണിയോടെയാണ് ദില്ലി ദ്വാരകയിലെ വെല്‍ക്കം ഹോട്ടലില്‍ അഗ്നിബാധയുണ്ടായത്. വിജയ് ഹസാരെ ട്രോഫി ടൂര്‍ണ്ണമെന്റിനെത്തിയ ഝാര്‍ഖണ്ഡ്, തമിഴ്‌നാട് ക്രിക്കറ്റ് ടീമംഗങ്ങള്‍ താമസിച്ചിരുന്നത് ഈ ഹോട്ടലിലായിരുന്നു. പശ്ചിമബംഗാളുമായുള്ള സെമിഫൈനല്‍ മത്സരത്തില്‍ ഝാര്‍ഖണ്ഡ് ടീമിനു വേണ്ടി കളിക്കാനാണ് ധോണി ദില്ലിയിലെത്തിയത്.

ദില്ലി പോലീസില്‍ പരാതി...

ദില്ലി പോലീസില്‍ പരാതി...

മാര്‍ച്ച് 17 വെള്ളിയാഴ്ച രാവിലെ ഹോട്ടലിലുണ്ടായ തീപിടിത്തതിനിടെയാണ് ഫോണുകള്‍ മോഷണം പോയിരിക്കുന്നത്. തന്റെ മൂന്ന് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് മഹേന്ദ്രസിംഗ് ധോണി ദില്ലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണടക്കം നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ടലില്‍ തീപിടുത്തം...

ഹോട്ടലില്‍ തീപിടുത്തം...

മാര്‍ച്ച് 17 വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ദില്ലി ദ്വാരക ഹോട്ടലില്‍ വന്‍ തീപിടുത്തമുണ്ടായത്. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനെത്തിയ ഝാര്‍ഖണ്ഡ്, തമിഴ്‌നാട് ക്രിക്കറ്റ് ടീമംഗങ്ങളും വിനോദസഞ്ചാരികളുമടക്കം ഒട്ടേറേപേര്‍ ഈ സമയം ഹോട്ടലിലുണ്ടായിരുന്നു.

പെട്ടെന്ന് രക്ഷപ്പെട്ടു...

പെട്ടെന്ന് രക്ഷപ്പെട്ടു...

ഹോട്ടലില്‍ തീപിടുത്തമുണ്ടായ സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹോട്ടലില്‍ പുക പടരുന്നത് താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ താരം ഹോട്ടലില്‍ നിന്നും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

ഫോണുകള്‍ നഷ്ടമായി...

ഫോണുകള്‍ നഷ്ടമായി...

അഗ്നിബാധയെ തുടര്‍ന്ന് ഭീതിയിലായ താരങ്ങള്‍ എല്ലാമുപേക്ഷിച്ചാണ് ഹോട്ടലില്‍ നിന്നും പുറത്തുകടന്നത്. അപകടം മുന്നില്‍ കണ്ട ധോണിയും തന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. ഇതിനിടയിലാണ് ഫോണ്‍ ആരോ മോഷ്ടിച്ചതായി കരുതുന്നത്.

രണ്ടു മണിക്കൂറിന് ശേഷം...

രണ്ടു മണിക്കൂറിന് ശേഷം...

രണ്ടു മണിക്കൂറിന് ശേഷമാണ് ഹോട്ടലിലെ തീ നിയന്ത്രണവിധേയമായത്. മുപ്പതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഇതിനിടയില്‍ ഹോട്ടലിലെ മുഴുവന്‍ താമസക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളുടെ ജഴ്‌സിയും ക്രിക്കറ്റി കിറ്റുകളുമടക്കം തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു.

English summary
MS Dhoni's 3 mobile phones stolen during Delhi hotel fire, says FIR.
Please Wait while comments are loading...