ചെലവ് 70 ലക്ഷം.. പോരാത്തതിന് അധ്വാനവും, പുരാതന മസ്ജിദ് പടുത്തുയര്‍ത്തി ഇതരമതസ്ഥര്‍..!!
ചെന്നൈ: മതസൗഹാര്‍ദത്തിന്റെ പ്രതീകമായി ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കൂട്ടായ്മയില്‍ ശിവഗംഗയില്‍ പടുത്തുയര്‍ത്തിയ മസ്ജിദ്. 250 വര്‍ഷത്തിലേറെ പഴക്കമുള്ള മൊഹൈദീന്‍ ആണ്ടവര്‍ ജുമ മസ്ജിദ് ആണ് മതേതര സംഗമത്തില്‍ പുനരുജ്ജീവിപ്പിച്ച് ഉദ്ഘാടനം നടത്തിയത്. 70 ലക്ഷം രൂപ ചെലവിലാണ് മൊഹൈദീന്‍ ആണ്ടവര്‍ ജുമ മസ്ജിദ് പുതുക്കി പണിഞ്ഞത്.
മൊഹൈദീന്‍ ആണ്ടവര്‍ ജുമ മസ്ജിദിന്റെ ഉദ്ഘാടനത്തിന് ഹിന്ദു മതത്തില്‍പ്പെട്ടവര്‍ സമീപത്തെ പെരിയനായകി അമ്മന്‍ ക്ഷേത്രത്തില്‍ തൊഴുത ശേഷം 5001 രൂപയും ഈന്തപ്പഴവും ആയി ഘോഷയാത്രയായിട്ടാണ് മസ്ജിദിലേക്ക് എത്തിച്ചേര്‍ന്നത്. തങ്ങള്‍ ഘോഷയാത്രയായി മസ്ജിദിലെത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണം നല്‍കി സമ്മാനങ്ങള്‍ സ്‌നേഹത്തോടെ സ്വീകരിച്ചു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു.

വ്യത്യസ്ത മതത്തിലാണെങ്കിലും ഒരു കുടുംബമായി ജീവിക്കുന്നതില്‍ അഭിമാനമുണ്ടെന്നും സ്വാമിദാസ് പറഞ്ഞു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സജീവ പങ്കാളിത്തവും സംഭാവനയുമില്ലെങ്കില്‍ ഒരു വര്‍ഷത്തിനകം മസ്ജിദ് നിര്‍മാണം പൂര്‍ത്തിയാകുമായിരുന്നില്ല എന്നാണ് മസ്ജിദ് നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റസാഖ് പറയുന്നത്. 2021 സെപ്റ്റംബറില്‍ മസ്ജിദിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ഹിന്ദുക്കള്‍ പങ്കെടുത്തിരുന്നു.
മതസൗഹാര്‍ദത്തിലൂടെ എന്തും നേടാനാവുമെന്ന് ഈ കൂട്ടായ്മ ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു. രണ്ട് നൂറ്റാണ്ട് കാലമായി ഇവിടെയുള്ളവര്‍ മതസൗഹാര്‍ദത്തോടെ ആണ് കഴിയുന്നത് എന്നും എല്ലാ ഉത്സവങ്ങളും എല്ലാവരും ഒരുമിച്ചാണ് ആഘോഷിക്കാറുളളതെന്നും പനങ്കുടി ഗ്രാമത്തലവന്‍ സ്വാമി ദാസും കൂട്ടിച്ചേര്‍ത്തു. പനങ്കുടി ഗ്രാമത്തില്‍ പെരിയനായകി അമ്മന്‍ ക്ഷേത്രവും മസ്ജിദും ക്രിസ്ത്യന്‍ പള്ളിയും പരസ്പരം 150 മീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
മുസ്ലിംകള്‍ ഇപ്പോള്‍ ഗ്രാമത്തില്‍ ന്യൂനപക്ഷമാണ്. കാരണം അവരില്‍ ഭൂരിഭാഗവും ചെന്നൈയിലേക്ക് കുടിയേറുകയാണ്. എന്നാല്‍ ഇവിടെ താമസിക്കുന്ന വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കിടയില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് റസാഖ് പറയുന്നു. ഹിന്ദുക്കളും ക്രിസ്ത്യാനികളും പണം സംഭാവന ചെയ്യുക മാത്രമല്ല അവരുടെ വിലപ്പെട്ട സമയവും കഠിനാധ്വാനവും മസ്ജിദ് നിര്‍മാണത്തിനായി നല്‍കി എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications