കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഡാന്‍സ് ബാറുകള്‍ പോലീസ് സ്‌റ്റേഷനില്‍ ലൈവ് ആക്കണമെന്ന് നിര്‍ദ്ദേശം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഡാന്‍സ് ബാറുകള്‍ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ അടുത്തള്ള പോലീസ് സ്‌റ്റേഷനില്‍ ലൈവ് ആയി കാണിക്കുന്നത് സങ്കല്‍പിക്കാമോ? അത്തരമൊരു കാര്യം മുംബൈയില്‍ നടക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടപ്പോള്‍ പുതിയ നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

ഒരിക്കലും പ്രായോഗികമല്ലാത്ത തരത്തിലുള്ള ചില നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് ഡാന്‍സ് ബാറുകളിലെ ലൈവ് സംപ്രേക്ഷണമെന്ന് മുബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.. ഡാന്‍സ് ബാറുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും അവ അടുത്തുള്ള പോലീസ് സ്‌റ്റേഷനുമായി കണക്ട് ചെയ്യാനുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

mumbai-bar

ഡാന്‍സ് ബാറുകളിലെ അനാശാസ്യ പ്രവര്‍ത്തികളും അക്രമങ്ങളും ഇല്ലാതാക്കാനാണ് നിര്‍ദ്ദേശമെന്ന് പറയുമ്പോഴും അത്തരമൊരു കാര്യം പ്രായോഗികമല്ലെന്നാണ് ബാറുടമകള്‍ പറയുന്നത്. പോലീസുകാര്‍ ലൈവായി കാണുന്ന ബാറില്‍ പോകാന്‍ കസ്റ്റമേഴ്‌സ് മടിക്കുമെന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.

ഡാന്‍സ് ബാറുകളില്‍ പുകവലിയും പണം വലിച്ചെറിയലും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഡാന്‍സ് വേദികളില്‍ കസ്റ്റമേഴ്‌സിനെ അനുവദിക്കുകയും ഇല്ല. ഫലത്തില്‍ ഡാന്‍സ് ബാറുകള്‍ തുറക്കാതിരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ തന്ത്രങ്ങളാണ് ഇവ എന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സര്‍ക്കാരിന്റെ പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുകയാണ് ഇപ്പോള്‍ ബാറുടമകള്‍.

English summary
Mumbai dance bars to telecast 'live' inside police stations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X