കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരണം 25 ആയി

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ദക്ഷിണ മുംബൈയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 25 ആയി. ഇതുവരെ 30 പേരെ രക്ഷപ്പടുത്തിയിട്ടുണ്ട്. മൊത്തം 32 പേര്‍ക്ക് പരിക്കേറ്റു.

2013 സെപ്റ്റംബര്‍ 27 വ്യാഴാഴ്ചയാണ് ഡോക്യാര്‍ഡ് റോഡില്‍ അഞ്ച് നില കെട്ടിടം തര്‍ന്ന് വീണത്. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭവന സമുച്ചയത്തിലെ കെട്ടിടങ്ങളില്‍ ഒന്നാണിത്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

Mumbai Building Collapse

30 വര്‍ഷം പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്. അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈ മുന്നറിയിപ്പിന് വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്നതാണ് ഇപ്പോള്‍ ദുരന്തത്തിന് ഇടയാക്കിയത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അധികൃത നിര്‍മാണത്തിനായി ഗോഡൗണ്‍ സ്ഥാപിച്ചിരുന്ന മാമാമിയാന്‍ ഡെക്കറേറ്റേഴ്‌സിനെതിരെ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. നഗരത്തിലെ സമാനമായ എല്ലാ കെട്ടങ്ങളിലും പരിശോധന നടത്താനും കോര്‍പ്പറേഷന്‍ ഉത്തരവിട്ടുണ്ട്.

21 കുടുംബങ്ങളാണ് ഭവന സമുച്ചയത്തില്‍ താമസിച്ചിരുന്നത്.സി-2 വിഭഗത്തില്‍ പെടുന്ന കെട്ടിടമാണിത്. അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ട കെട്ടിടങ്ങളാണ് സി-2 വില്‍ പെടുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉന്നത തല യോഗം വിളിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ മുംബൈയിലെ ജെജെ ഹോസ്പിറ്റലിലും നായര്‍ ഹോസ്പിറ്റലിലും ആണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

English summary
A 4-storey residential building collapsed on Friday on the Dockyard road in south Mumbai, killing 25 people and injuring 32 others. Around 30 people have been rescued so far.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X