കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലും എബോള സംശയം; ഭയക്കാനില്ലെന്ന് ഡോക്ടര്‍മാര്‍

  • By Gokul
Google Oneindia Malayalam News

മുംബൈ: പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന എബോള രോഗത്തിന്റെ സംശയവുമായി മുംബൈയിലെ വാശി സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നൈജീരിയയില്‍ നിന്നും 4 ദിവസം മുന്‍പ് ഇന്ത്യയിലെത്തിയ ആളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തനിക്ക് രോഗ ബാധയുണ്ടെന്ന് സംശയിക്കുന്നതായി ഇയാള്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇയാളുടെ വീട്ടിലെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാള്‍ക്കുവേണ്ടി പ്രത്യേക വാര്‍ഡ് സജ്ജീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയില്‍ ഇദ്ദേത്തിന് എബോള ബാധയില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു. പിന്നീട് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.

ebola

വിട്ടുമാറാത്ത ജലദോഷം എബോള ബാധയാകാമെന്ന ഭയത്തിലായിരുന്നു യുവാവ് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. നൈജീരിയയില്‍ നിന്നും എത്തിയതായതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് ഇദ്ദേഹത്തിന്റെ കേസ് കൈകാര്യം ചെയ്തതെന്ന് ഡെപ്യൂട്ടി മുന്‍സിപ്പല്‍ കമ്മീഷണര്‍ ഡോ. സുനില്‍ ലഹാനെ അറിയിച്ചു.

കഴിഞ്ഞദിവസം ചെന്നൈയിലും എബോള രോഗസംശയത്തിന്റെ പേരില്‍ ഒരാളെ ആശുപത്രിയിലാക്കിയിരുന്നു. നൈജീരിയയില്‍ നിന്നെത്തിയ പാര്‍ത്ഥിപനെയാണ് എബോള ലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. പരിശോധനയില്‍ ഇയാള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ എബോള രോഗ മുന്നറിയിപ്പിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നവരെ വിമാനത്താവളത്തില്‍ വെച്ചുതന്നെ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.

English summary
Mumbai man suspected to have contracted Ebola virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X