കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവശ്യസേവനങ്ങൾക്ക് സമയപരിധിയില്ല: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്ന് മുംബൈ പോലീസ്

Google Oneindia Malayalam News

മുംബൈ: മുംബൈയിൽ അവശ്യസേവനങ്ങളുടെ വിതരണം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. മുംബൈയിൽ പാൽ, ദിനപത്രം എന്നിവയുൾപ്പെടെയുള്ള അവശ്യസേവനങ്ങളുടെ വിതരണത്തിന് പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വാട്സ്ആപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും പ്രചരിക്കുന്നത്.

മാർച്ച് 24, 26, 28, 30 എന്നീ ദിവസങ്ങളിൽ രാവിലെ ആറ് മണിമുതൽ പാൽ വിതരണം നടത്തുമെന്നും രാവിലെ ഏഴ് മണിക്ക് ശേഷം പത്രങ്ങൾ ലഭിക്കുയില്ലെന്നുമാണ് മുംബൈ പോലീസ് കമ്മീഷണറുടെ പ്രതികരണമെന്ന തരത്തിൽ പ്രചരിക്കുന്നത്. അതേ സമയം മെഡിക്കൽ ഷോപ്പുകളും പച്ചക്കറി കടകളും ഈ ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ 11 മണിവരെയുള്ള സമയത്തിനുള്ളിൽ മാത്രമാണ് തുറന്ന് പ്രവർത്തിക്കുകയെന്നുമുള്ള വാർത്തകളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന അറിയിപ്പുമായി മുംബൈ പോലീസ് രംഗത്തെത്തുന്നത്. മുംബൈ പോലീസ് ഇത്തരത്തിലുള്ള ഒരു നിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ 100 എന്ന നമ്പറിൽ വിളിക്കുകയോ #TalkingOnCoronavirus എന്ന ഹാഷ് ടോഗോട് കൂടി ട്വീറ്റ് ചെയ്യാനുമാണ് മുംബൈ പോലീസ് ട്വീറ്റിൽ കുറിച്ചത്.

lockdown9-158504

സംസ്ഥാനത്ത് കുടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. വീടുകളിൽ നിന്ന് ആളുകൾ വ്യാപകമായി പുറത്തുവരുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് 144 പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ സംസ്ഥാനത്ത് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിന് തടസ്സമില്ല. കുടാതെ ഇവ ലഭിക്കുന്നതിന് യാതൊരു തരത്തിലുള്ള സമയപരിധിയും ഏർപ്പെടുത്തിയിട്ടില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ ഇതിനകം 106 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ കൊറോണ ബാധിച്ചുള്ള പത്ത് മരണങ്ങളിൽ മൂന്നും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഗോള തലത്തിൽ 16000 പേരുടെ മരണത്തിനിടയാക്കിയ കൊറോണ ഇന്ത്യയിൽ 500ലധികം പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് മൂന്നരലക്ഷത്തിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

English summary
Mumbai police has not fixed any timing for distribution of milk and paper, police's response over fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X